മനാമ: ബഹ്‌റൈൻ മർത്തോമ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 19 മുതൽ മാർച്ച് 4 വരെയാണ് ടൂർണ്ണമെന്റ് ക്രമീകരിച്ചിരിക്കുന്നത്. ബഹ്‌റൈനിലെ ഏഴ് ചർച്ചുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ലീഗ് അടിസ്ഥാനത്തിലാണ് നടക്കുന്നത്. ബഹ്‌റൈനിലെ ക്രിസ്ത്യൻ ചർച്ചുകളുടെ കൂട്ടായ്മയായ കെസിഇസി യുടെ കീഴിൽ വരുന്ന ചർച്ച് ടീമുകൾ ആണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുക. പ്രവാസി യുവാക്കളുടെ കായിക അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. റൈറ്റ്. റവ. ഡോ. സഖറിയാസ് മാർ തെയൊഫിലസ് സഫ്രഗൻ മെത്രാപ്പൊലീത്ത മെമോറിയൽ എവർറോളിങ് ട്രോഫിയും ക്യാഷ് പ്രൈസും വിജയികൾക്ക് നൽകും. കൂടുതൽ വിവരങ്ങൾക്ക് യുവജനസഖ്യം ഭാരവാഹികളുമായി ബന്ധപ്പെടുക.