- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ മാർത്തോമ യുവജന സഖ്യത്തിന്റെ ഇന്റർ ചർച്ച് ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിച്ചു
ബഹ്റൈൻ മാർത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിലുള്ള സഖറിയാസ് മാർ തിയോഫോലോ സേ സഫ്രഗൻ മെത്രാപ്പൊലീത മെമോറിയൽ റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള ഇന്റർ ചർച്ച് ക്രിക്കറ്റ് മത്സരങ്ങൾ ബുസൈടീനിലെ ജെസിഎൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ചു. ആദ്യമത്സരത്തിൽ ക്‌നാനായ ടീം വിജയിച്ചു. തുടർന്ന് നടന്ന മത്സരങ്ങളിൽ ബിഎംടിവൈഎസ്-റെഡ്, സെന്റ് പോൾസ് ടീം,
ബഹ്റൈൻ മാർത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിലുള്ള സഖറിയാസ് മാർ തിയോഫോലോ സേ സഫ്രഗൻ മെത്രാപ്പൊലീത മെമോറിയൽ റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള ഇന്റർ ചർച്ച് ക്രിക്കറ്റ് മത്സരങ്ങൾ ബുസൈടീനിലെ ജെസിഎൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ചു. ആദ്യമത്സരത്തിൽ ക്‌നാനായ ടീം വിജയിച്ചു. തുടർന്ന് നടന്ന മത്സരങ്ങളിൽ ബിഎംടിവൈഎസ്-റെഡ്, സെന്റ് പോൾസ് ടീം, എസ്ടിഒവൈസിഎം സീനിയർ ടീമുകളും വിജയിച്ചു. ബഹ്‌റൈനിലെ എപിസ്‌കോപൽ ചർച്ചുകളിൽ നിന്നുള്ള എല്ലാ ടീമുകളും പങ്കെടുക്കുന്ന മത്സരങ്ങൾ ബഹ്റൈൻ ക്‌നാനായ ഇടവക വികാരി റെവ. ഫാ. ടിനോ തോമസ് ബൗൾ ചെയ്തു ഉദ്ഘാടനം നിർവഹിച്ചു.
രാജീവ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന യോഗത്തിൽ ഫിന്നി എബ്രഹാം, സിൻസൺ ചാക്കോ പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. സഖ്യം പ്രസിഡന്റ് റെവ. സാം മാത്യു ടീം അംഗങ്ങളെ പരിചയപ്പെട്ടു. മാർച്ച് 11 വരെ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 11 മണി മുതൽ മത്സരങ്ങൾ ഉണ്ടായിരിക്കും.

