മനാമ: മെഡിക്കൽ പരിശോധന ഡേറ്റിനായി ഇനി മുതൽ മെഡിക്കൽ സെന്ററിൽ പോയി കാത്ത് കെട്ടി ഇരിക്കേണ്ട. രാജ്യത്തത്തെുന്ന തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധനാ തീയതി ഓൺലൈനായി ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനത്തിന് കഴിഞ്ഞ ദിവസം ബഹ്‌റിനിൽ തുടക്കമായി.ഈ സംവിധാനത്തിലൂടെ, തൊഴിൽ ഉടമകൾക്കും തൊഴിലാളികൾക്കും ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ആരോഗ്യ പരിശോധനാ തീയതി എളുപ്പത്തിൽ ബുക്ക് ചെയ്യാൻ സാധിക്കും.

അൽ റാസി ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ ആരംഭിച്ച സൈറ്റിലൂടെ മെഡിക്കൽ സെന്ററിൽ പോയുള്ള കാത്തിരിപ്പിന്റെ സമയനഷ്ടം ഒഴിവാക്കാം. അറബിക്കിലും ഇംഗ്‌ളീഷിലും ദിവസത്തിൽ 24മണിക്കൂറും സേവനം ലഭ്യമാണ്.ഇതിൽ ബുക്ക് ചെയ്താൽ എപ്പോഴാണ് മെഡിക്കൽ പരിശോധനക്ക് എത്തേണ്ടതെന്ന് ഇ-മെയിൽ വഴിയോ എസ്.എം.എസ് വഴിയോ അറിയിക്കും. വെബ്‌സൈറ്റ് വഴിയുള്ള രജിസ്‌ട്രേഷൻ സമയത്ത് അതിന്റെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്. ഇതുമായാണ് ആരോഗ്യപരിശോധനക്കായി മെഡിക്കൽ സെന്ററിൽ എത്തേണ്ടത്.