മനാമ: രാജ്യത്തെ എണ്ണ വരുമാനത്തിലെ വൻ ഇടിവുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് പ്രവാസികളുടെ സബ്‌സിഡി നിർത്തലാക്കാൻ നീക്കം.സർക്കാരിന് കടമെടുക്കാവുന്ന തുക വർധിപ്പിക്കുന്നതു സംബന്ധിച്ചു ചർച്ചചെയ്യാൻ ചേർന്ന പാർലമെന്റ് സമ്മേളനത്തിനു ശേഷമാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ വിദേശികൾക്കും സ്വകാര്യ കമ്പനികൾക്കും നിലവിലുള്ള സബ്‌സിഡികൾ റദ്ദാക്കുമെന്നും അവർ വിവിധ സേവനങ്ങൾക്കു സർക്കാർ നിശ്ചയിക്കുന്ന മുഴുവൻ തുകയും നൽകേണ്ടതായി വരുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിസന്ധി തരണംചെയ്യുന്നതിനു ചെലവു കുറയ്ക്കുന്ന തടക്കമുള്ള മറ്റു പോംവഴികളും സർക്കാർ ആലോചിക്കുന്നുണ്ട്.

കടമെടുക്കാവുന്ന തുകയുടെ പരിധി 500 കോടി ദിനാറിൽനിന്ന് 700 കോടി ദിനാറാക്കി ഉയർത്താനാണു തത്വത്തിൽ ധാരണയായിട്ടുള്ളത്. ഇത് അടുത്തയാഴ്ച ചേരുന്ന പാർലമെന്റിൽ വോട്ടിനിട്ട് പാസാക്കേണ്ടതുണ്ട്. കടമെടുക്കുന്ന തുക വർധിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കാതെ വന്നാൽ അത് ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി മുന്നറിയിപ്പു നൽകി.