ഹ്‌റിന്റെ 45 ാം ദേശിയ ദിനം പ്രവാസികളും സ്വദേശികളും ഒരു പോലെ കൊണ്ടാടി. വെള്ളയും ചുവപ്പും നിറങ്ങളാൽ രാജ്യമെങ്ങും മുങ്ങിയപ്പോൾ വിവിധ കലാപ രിപാടികളൊരുക്കി പ്രവാസി സംഘടനകളും ആഘോഷത്തിൽ പങ്ക് ചേർന്നു.ഭക്ഷ്യ മഹോത്സവം, കായിക മേളകൾ, സാംസ്‌കാരിക പരിപാടികൾ, മാജിക് ഷോകൾ, പരമ്പരാഗത നൃത്ത രൂപങ്ങൾ, കലകൾ, രക്തദാന ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ, ലേബർ ക്യാമ്പുകളിലെ പരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെയാണ് ദേശീയ ദിനാഘോഷം നടന്നത്

ദേശീയ ദിനത്തോടനുബന്ധിച്ച് 93 തടവുകാരെ ജയിൽ മോചിതരാക്കാൻ കഴിഞ്ഞ ദിവസം രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ ഉത്തരവിട്ടു. എല്ലാ വർഷവും ദേശീയ ദിനത്തേടനുബന്ധിച്ചുള്ള സന്തോഷവേളയിൽ ഇത്തരത്തിൽ തടുവകാരെ മോചിപ്പിക്കാറുണ്ട്.

വിവിധ കേസുകളിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നവരിൽ നിന്നും ശിക്ഷാ കാലാവധി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നവർക്കാണ് ഇളവ് നൽകിയിട്ടുള്ളത്. കൂടാതെ ദേശീയദിനവും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ 17-ാം സ്ഥാനാരോഹണ വാർഷികവും പ്രമാണിച്ചു ബഹ്‌റൈനിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ കൂടി പൊതു അവധി. നാളെയും മറ്റന്നാളുമാണ് യഥാർഥത്തിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ രണ്ടു ദിവസവും വാരാന്ത്യ അവധിയായതിനാൽ പകരം അടുത്ത രണ്ടു ദിവസങ്ങളിൽ കൂടി അവധി നൽകുകയായിരുന്നു. പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടേതാണ് ഉത്തരവ്.