- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിൻ ദേശീയ ദിനം; കലാ സാംസ്കാരിക പരിപാടികൾ രാജ്യമെങ്ങും പൊടിപൊടിക്കുന്നു; രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിച്ച് പ്രവാസികളും ആഘോഷത്തിൽ
ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യമെങ്ങും വിവിധ പരിപാടികൾ പൊടിപൊടിക്കുകയാ്. വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. ഒപ്പം രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിച്ച്് പ്രവാസികളും ആഘോഷത്തിലാണ്. വിവിധ സംഘടനകളുടെയും മലയാളി കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ നിരവധി പരിപാടികളാണ് രാജ്യത്ത് വരുന്ന അഞ്ചു ദിവസങ്ങളിലായി നടക്കുന്നത്. ഇന്റർനാഷണൽ സർക്യൂട്ടിൽ സഖീറിലെ സർക്യൂട്ടിൽ നടക്കുന്ന പരിപാടികൾ ആസ്വദിക്കുന്നതിന് 500 ഫിൽസ് ആണ് പ്രവേശന ഫീസ്;ടിക്കറ്റുകൾ സർക്യൂട്ടിലും സിറ്റി സന്റെറിലെ സർക്യൂട്ട് കൗണ്ടറിലും ലഭിക്കും. വൈകീട്ട് നാല് മുതൽ രാത്രി 10 വരെ നടക്കുന്ന പരിപാടിയിൽ ഇന്ന് ബഹ്റൈൻ ഗായിക അസാല നസ്രിയും ഞായറാഴ്ച മാജിദ് മുഹൻദിസും നയിക്കുന്ന സംഗീത നിശയുമുണ്ടാകും.ഇന്നും നാളെയും വൈകീട്ട് ഏഴിന് കരിമരുന്ന് പ്രയോഗം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം വാഹന പ്രദർശനം, വിവിധ ഉൽപന്നങ്ങളുടെ വിൽപനയും പ്രദർശനവും, പ്രത്യേക കിയോസ്‌കുകൾ, ഷോപ്പുകൾ, പരമ്പരാഗത കലാ പ്രദർശനങ്
ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യമെങ്ങും വിവിധ പരിപാടികൾ പൊടിപൊടിക്കുകയാ്. വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. ഒപ്പം രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിച്ച്് പ്രവാസികളും ആഘോഷത്തിലാണ്. വിവിധ സംഘടനകളുടെയും മലയാളി കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ നിരവധി പരിപാടികളാണ് രാജ്യത്ത് വരുന്ന അഞ്ചു ദിവസങ്ങളിലായി നടക്കുന്നത്.
ഇന്റർനാഷണൽ സർക്യൂട്ടിൽ സഖീറിലെ സർക്യൂട്ടിൽ നടക്കുന്ന പരിപാടികൾ ആസ്വദിക്കുന്നതിന് 500 ഫിൽസ് ആണ് പ്രവേശന ഫീസ്;ടിക്കറ്റുകൾ സർക്യൂട്ടിലും സിറ്റി സന്റെറിലെ സർക്യൂട്ട് കൗണ്ടറിലും ലഭിക്കും. വൈകീട്ട് നാല് മുതൽ രാത്രി 10 വരെ നടക്കുന്ന പരിപാടിയിൽ ഇന്ന് ബഹ്റൈൻ ഗായിക അസാല നസ്രിയും ഞായറാഴ്ച മാജിദ് മുഹൻദിസും നയിക്കുന്ന സംഗീത നിശയുമുണ്ടാകും.ഇന്നും നാളെയും വൈകീട്ട് ഏഴിന് കരിമരുന്ന് പ്രയോഗം ഒരുക്കിയിട്ടുണ്ട്.
ഇതോടൊപ്പം വാഹന പ്രദർശനം, വിവിധ ഉൽപന്നങ്ങളുടെ വിൽപനയും പ്രദർശനവും, പ്രത്യേക കിയോസ്‌കുകൾ, ഷോപ്പുകൾ, പരമ്പരാഗത കലാ പ്രദർശനങ്ങൾ, കുട്ടികൾക്കുള്ള വിനോദ പരിപാടികൾ, ഭക്ഷണ കൗണ്ടറുകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.വിവിധ മന്ത്രാലയങ്ങൾ, സംഘടനകൾ, ഗവൺമന്റെ് അഥോറിറ്റികൾ, ഗവർണറേറ്റുകൾ, മുനിസിപ്പൽ കൗൺസിലുകൾ എന്നിവയും രാജ്യസ്നേഹം പ്രകടമാക്കുകയും ഭരണാധികാരികൾക്ക് പിന്തുണ നൽകുകയും ചെയ്യുന്ന പരിപാടികൾ സംഘടിപ്പിച്ചു.