ൾഫിലെ പവിഴദ്വീപ് എന്നറിയപ്പെടുന്ന ബഹ്‌റൈൻ 43 ാം ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ. പൗരന്മാർക്കും പ്രവാസികൾക്കും ഒരേ പോലെ ഉപകാരപ്പെടുന്ന എണ്ണമറ്റ ഭരണപരിഷ്‌കാരങ്ങൾ നടപ്പിലാക്കിയ വേളയിലാണ് രാജ്യം വീണ്ടുമൊരു ദേശീയദിനം ആഘോഷിക്കുന്നത്.

43-ാം വാർഷികവും ഹമദ് രാജാവിന്റെ 15-ാം സ്ഥാനാരോഹണ വാർഷികവുമാണ് ഇന്നും നാളെയുമായി രാജ്യം ആഘോഷിക്കുന്നത്. രാജ്യം ദേശീയദിനാഘോഷം വർണാഭമായി ആഘോഷിക്കുമ്പോൾ മലയാളി പ്രവാസികളും വ്യത്യസ്ത പരിപാടികളുമായി ആവേശലഹരിയിലാണ്്. മെഗാ േസ്റ്റജ് ഷോകളിൽ തുടങ്ങി കുടുംബസംഗമങ്ങളും, അസോസിയേഷൻ പരിപാടികളുമായി അടുത്ത രണ്ട് ദിവസം ബഹ്‌റിനിലെ മിക്ക മലയാളികളും തിരക്കിലായിരിക്കും.

നാളെ നടക്കാനിരിക്കുന്ന തൈക്കുടം ബ്രിഡ്ജ് എന്ന സംഗീതബാൻഡിന്റെ പരിപാടിയാണ് ദേശീയദിനാഘോഷത്തിന്റെ പ്രധാന ഇനങ്ങളിലൊന്ന്. നാളെ വൈകീട്ട് അറ് മണി മുതൽ ഇസാ ടൗണിലെ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിനെ ഇളക്കി മറിക്കാനാണ് ഈ സംഘം ഇന്നലെ ബഹ്‌റിനിലെത്തിയിരിക്കുന്നത്. ദേശീയദിനാഘോഷത്തിന്റെ രണ്ടാം ദിനമായ മറ്റന്നാൾ (ബുധനാഴ്‌ച്ച) സംഗീതപ്രേമികളെ ഹരം കൊള്ളിക്കാൻ എത്തുന്നത് പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ നേതൃത്വത്തിലുള്ള ഗായക സംഘമാണ്. കാതോട് കാതോരം എന്ന് പേരിട്ടിട്ടുള്ള ഈ പരിപാടി അരങ്ങേറുന്നത് ഇസ ടൗണിലെ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ്.