മനാമ:ബഹ്റൈൻ കേരളീയ സമാജം ബുക്ക് ഫെസ്റ്റിന്റെ ഭാഗമായി കൂടുതൽ പ്രവാസികൾക്ക് നോർക്ക ഐഡന്റിറ്റി കാർഡിന് ഓൺലൈൻ രെജിസ്‌ട്രേഷൻ ചെയ്യുന്നതിന് പുതിയ കൗണ്ടർ , പ്രശസ്ത സിനിമാതാരം പ്രകാശ് രാജ് ഉത്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എംപി. രഘു, വൈസ് പ്രസിഡന്റ് മോഹൻരാജ്, നോർക്ക റൂട്‌സ് കൺവീനർ രാജേഷ് ചേരാവള്ളി, കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

സമാജത്തിലെ പുസ്തകോത്സവം അവസാനിക്കുന്ന ഡിസംബർ 22 വരെ നോർക്ക കാർഡിനുള്ള അപേക്ഷ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സൗകര്യം പ്രത്യേകമായി ലഭ്യമായിരിക്കുമെന്ന് നോർക്ക - ചാരിറ്റി ജനറൽ കൺവീനർ കെ.ടി. സലിം അറിയിച്ചു. മുഴുവൻ മലയാളികൽക്കും ഈ സൗകര്യം പ്രയോജനപ്പെടുതാവുന്നതാണ്. നോർക്ക സംബന്ധിച്ചുള്ള സംശയനിവാരണത്തിനുള്ള അവസരവും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് 39398598 , 35320667 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.