- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഫ്രീ വിസക്കാരായ വിദേശികളെ പിടികൂടാൻ നടപടി ശക്തമാക്കാൻ എൽഎംആർഎ; അനധികൃത താമസക്കാരും, തൊഴിലുടമകളും കുടുങ്ങിയേക്കും
മനാമ: അനധികൃത താമസക്കാരെ പിടികൂടാൻ ബഹ്‌റിനും ശക്തമായ നടപടിക്കൊരുങ്ങുന്നു. ഫ്രാ വീസയുടെ മറവിൽ ആയിരക്കണക്കിനു വിദേശികൾ രാജ്യത്ത് അനധികൃതമായി ജോലിചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി ശക്തമാക്കുന്നത്. അനധികൃതമായി താമസിക്കുന്നവർക്കെതിരേയുള്ള നടപടി ഊർജിതമാക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി (എൽ.എം. ആർ.
മനാമ: അനധികൃത താമസക്കാരെ പിടികൂടാൻ ബഹ്‌റിനും ശക്തമായ നടപടിക്കൊരുങ്ങുന്നു. ഫ്രാ വീസയുടെ മറവിൽ ആയിരക്കണക്കിനു വിദേശികൾ രാജ്യത്ത് അനധികൃതമായി ജോലിചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി ശക്തമാക്കുന്നത്.
അനധികൃതമായി താമസിക്കുന്നവർക്കെതിരേയുള്ള നടപടി ഊർജിതമാക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി (എൽ.എം. ആർ.എ.)യാണ് അറിയിച്ചിരിക്കുന്നത്.ഫ്രീവിസയിൽ ജോലിചെയ്യുന്ന തൊഴിലാളികളെയും ഇവരുടെ തൊഴിലുടമകളെയും സ്‌പോൺസർ മാരെയും നിയത്തിന് മുമ്പിൽ കൊണ്ടുവരാനാണ് തീരുമാനമെന്ന് എൽ.എം.ആർ.എ. ചീഫ് എക്‌സിക്യൂട്ടീവ് ഒസാമ അൽ അബ്‌സി വ്യക്തമാക്കി.
ഫ്രീവിസക്കാരെ ജോലിക്ക് വെക്കരുതെന്ന നിർദ്ദേശമുണ്ടായിട്ടും ഇതുതുടരുന്ന പശ്ചാത്തലത്തിലാണ് ഫ്രീവിസയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവർക്കെതിരേയും നടപടിയെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന്റെയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റിയുടേയും സഹകരണത്തോടെയാണ് പരിശോധന നടത്തുന്നത്.
നിയമവിരുദ്ധമായി താമസിക്കുന്നവരെ പിടികൂടുന്ന നടപടി ഊർജിതപ്പെടുത്തുന്നതിന്റെഭാഗമായി ലേബർ ഇൻസ്‌പെക്ടർമാരുടെ എണ്ണം ഇനിയും വർധിപ്പിക്കുമെന്ന് ഒസാമ അൽ അബ്‌സി വ്യക്തമാക്കി. ഫിംഗർപ്രിന്റ് സ്‌കാനർ എന്ന ഉപകരണംസഹിതമാണ് എൽ.എം. ആർ.ഏ. ഇൻസ്‌പെക്ടർമാർ പരിശോധനക്കിറങ്ങുന്നത്.
നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരാണെന്നുതെളിഞ്ഞാൽ ഉടൻ ഹിദ്ദിലുള്ള ഷെൽട്ടറിലയക്കും. പിന്നീട് പബ്ലൂക് പ്രോസിക്യൂഷനിൽ ഹാജരാക്കിയശേഷം നാടുകടത്തും. എന്നാൽ സ്‌പോൺസറെ കണ്ടുപിടിക്കാനാകാതെവന്നാൽ അതത് എംബസികളിൽ വിവരമറിയിക്കും. ഇത്തരം നടപടികളിലൂടെയാണ് ഇതുവരെയായി അനധികൃതമായി തങ്ങിയവരെ നാട്ടിലയച്ചിട്ടുള്ളത്.
പിടിക്കപ്പെടുന്ന തൊഴിലാളികളെ നിയമനടപടികൾക്കുശേഷം നാടു കടത്തുകയാണ് ചെയ്യുക. ഇവരെ കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്യും. ഫ്രീവിസക്കാരെ ജോലിക്കുവെക്കുന്ന സ്ഥാപനങ്ങളെയും കരിമ്പട്ടികയിൽപ്പെടുത്തും. അനധികൃത വീസക്കച്ചവട സംഘങ്ങളെ പിടികൂടാനുള്ള ക്യാംപെയ്ൻ ഉടൻ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.