- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റിൻ പ്രീമിയർ ക്രിക്കറ്റ് ടൂർണമെന്റിനെ വരവേല്ക്കാൻ ഒരുക്കങ്ങൾ തകൃതി; ഈ മാസം 26 മുതൽ മാർച്ച് 9 വരെ നടക്കുന്ന ടൂർണമെന്റിന്റെ ഭാഗമായി റോഡ് ഷോയും ക്വിസ് മത്സരങ്ങളും വരെ അണിയറയിൽ
കെ എച്ച് കെ സ്‌പോർട്‌സും എക്‌സലോണും സംയുക്തമായി സംഘടിപ്പിക്കുന്ന ബഹ്‌റിൻ പ്രീമിയർ ക്രിക്കറ്റ് ടൂർണമെന്റിനെ വരവേല്ക്കാൻ ഒരുക്കങ്ങൾ തുടങ്ങി. ഈ മാസം 26 മുതൽ മാർച്ച് 9 വരെ നീണ്ട് നില്ക്കുന്ന മത്സരങ്ങൾക്ക് പുറമേ നിരവധി പരിപാടികളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഈസാടൗൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക. ടൂർണമെന്റിനോടനുബന്ധിച്ച് ബിപിഎൽ ക്വീൻ കോണ്ടസ്റ്റ്, ഹാർലി ഡേവിഡ്‌സൺ റോഡ് ഷോ. ബഹ്‌റിനിലെ പ്രധാന വിദ്യാലയങ്ങളിലെ പതിനാറ് വയസിന് താഴെയുള്ള വിദ്യാര്ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ചാരുശർമയുടെ നേതൃത്വത്തിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. കെഎച്ച് കെ സ്പോർട്സ് സിഇഒ മുഹമ്മദ് ഷാഹിദ്, ബഹ്രറിൻ പ്രിമിയർ ലീഗ് പ്രസിഡന്റ് മുഹമ്മദ് മൻസൂർ, ജനറൽ സെക്രട്ടറി ആനന്ദ് ലാബോ, കെഎച്ച് കെ ചീഫ് ഓപ്പറേഷൻ ഓഫീസർ വാലേറിയ ലാങ്, കെ എച്ച് കെ ചീഫ് ക്രിയേറ്റീവ് ഓഫീസർ ഹരി ഹരി ബഗീരഥ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കെ എച്ച് കെ സ്‌പോർട്‌സും എക്‌സലോണും സംയുക്തമായി സംഘടിപ്പിക്കുന്ന ബഹ്‌റിൻ പ്രീമിയർ ക്രിക്കറ്റ് ടൂർണമെന്റിനെ വരവേല്ക്കാൻ ഒരുക്കങ്ങൾ തുടങ്ങി. ഈ മാസം 26 മുതൽ മാർച്ച് 9 വരെ നീണ്ട് നില്ക്കുന്ന മത്സരങ്ങൾക്ക് പുറമേ നിരവധി പരിപാടികളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
ഈസാടൗൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക. ടൂർണമെന്റിനോടനുബന്ധിച്ച് ബിപിഎൽ ക്വീൻ കോണ്ടസ്റ്റ്, ഹാർലി ഡേവിഡ്‌സൺ റോഡ് ഷോ. ബഹ്‌റിനിലെ പ്രധാന വിദ്യാലയങ്ങളിലെ പതിനാറ് വയസിന് താഴെയുള്ള വിദ്യാര്ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ചാരുശർമയുടെ നേതൃത്വത്തിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കെഎച്ച് കെ സ്പോർട്സ് സിഇഒ മുഹമ്മദ് ഷാഹിദ്, ബഹ്രറിൻ പ്രിമിയർ ലീഗ് പ്രസിഡന്റ് മുഹമ്മദ് മൻസൂർ, ജനറൽ സെക്രട്ടറി ആനന്ദ് ലാബോ, കെഎച്ച് കെ ചീഫ് ഓപ്പറേഷൻ ഓഫീസർ വാലേറിയ ലാങ്, കെ എച്ച് കെ ചീഫ് ക്രിയേറ്റീവ് ഓഫീസർ ഹരി ഹരി ബഗീരഥ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.