- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ജോലിയിൽ പിഴവുകൾ വരുത്തുന്നവരിൽ കൂടുതലും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ; രാജ്യത്ത് ഇതുവരെ പിഴവുകളുടെ പേരിൽ നടപടി നേരിട്ടത് 547 സർക്കാർ ജീവനക്കാർ; കണക്കുകൾ പുറത്ത്
മനാമ: ജോലിയിൽ പിഴവുകൾ വരുത്തുന്നവരിൽ കൂടുതലും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണെന്ന് റിപ്പോർട്ട്. രാജ്യത്ത് ഇതു ജോലിയിലെ പിഴവുകൾ മൂലം നടപടി നേരിട്ടത് 547 സർക്കാർ ജീവനക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഉന്നത ഉദ്യോഗസ്ഥരും വരും. ഗുരുതരമായ പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പോയവർഷം 17 സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടിട്ടുണ്ട്. വിവിധ അച്ചടക്ക സമിതികളുടെ ശിപാർശയെ തുടർന്ന് 210 പേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. 287 പേർക്ക് രേഖാമൂലം താക്കീത് നൽകി. ആരോഗ്യമന്ത്രാലയത്തിലെ 10 ജീവനക്കാർക്കെതിരായ ആരോപണം നിലനിൽക്കുന്നതല്ലെന്ന് തെളിഞ്ഞു. സിവിൽ സർവീസ് ബ്യൂറോ (സി.എസ്.ബി.)യുടെ പുതിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. കൂടുതൽ നടപടികളുണ്ടായത് വിദ്യാഭ്യാസ മന്ത്രാലയത്തിലാണ്. അവിടെ 172 പേർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. എട്ടുപേരെ ഡിസ്മിസ് ചെയ്തു. 155പേർക്ക് താക്കീത് രേഖാമൂലം ലഭിച്ചു. 26 പേരെ വാക്കാലും താക്കീതു ചെയ്തു. ആരോഗ്യമന്ത്രാലയത്തിൽ നിന്നും പോളി ടെക്‌നിക്കിൽ നിന്നും മൂന്നുപേരെ വീതം സസ്‌പെന്റ് ചെയ്തു.
മനാമ: ജോലിയിൽ പിഴവുകൾ വരുത്തുന്നവരിൽ കൂടുതലും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണെന്ന് റിപ്പോർട്ട്. രാജ്യത്ത് ഇതു ജോലിയിലെ പിഴവുകൾ മൂലം നടപടി നേരിട്ടത് 547 സർക്കാർ ജീവനക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഉന്നത ഉദ്യോഗസ്ഥരും വരും. ഗുരുതരമായ പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പോയവർഷം 17 സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടിട്ടുണ്ട്.
വിവിധ അച്ചടക്ക സമിതികളുടെ ശിപാർശയെ തുടർന്ന് 210 പേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. 287 പേർക്ക് രേഖാമൂലം താക്കീത് നൽകി. ആരോഗ്യമന്ത്രാലയത്തിലെ 10 ജീവനക്കാർക്കെതിരായ ആരോപണം നിലനിൽക്കുന്നതല്ലെന്ന് തെളിഞ്ഞു. സിവിൽ സർവീസ് ബ്യൂറോ (സി.എസ്.ബി.)യുടെ പുതിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. കൂടുതൽ നടപടികളുണ്ടായത് വിദ്യാഭ്യാസ മന്ത്രാലയത്തിലാണ്.
അവിടെ 172 പേർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. എട്ടുപേരെ ഡിസ്മിസ് ചെയ്തു. 155പേർക്ക് താക്കീത് രേഖാമൂലം ലഭിച്ചു. 26 പേരെ വാക്കാലും താക്കീതു ചെയ്തു. ആരോഗ്യമന്ത്രാലയത്തിൽ നിന്നും പോളി ടെക്‌നിക്കിൽ നിന്നും മൂന്നുപേരെ വീതം സസ്‌പെന്റ് ചെയ്തു. രണ്ടിടങ്ങളിൽ നിന്നുമായി യഥാക്രമം 17ഉം നാലും പേരെ വീതം ഡിസ്മിസ് ചെയ്തു.
വൈദ്യുതി-ജല അഥോറിറ്റിയിൽ 13 സസ്‌പെൻഷനും ഒരു ഡിസ്മിസലുമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 14 സർക്കാർ വകുപ്പുകളിൽ സി.എസ്.ബി നടത്തിയ പരിശോധനയിൽ വാർഷികാവധി, അപ്രൈസൽ, സ്റ്റാഫ് ട്രെയിനിങ്, സമയനിഷ്ഠത തുടങ്ങിയ മേഖലകളിലാണ് പ്രശ്‌നങ്ങൾ കണ്ടത്തെിയത്.
സർക്കാർ റിക്രൂട്ട്‌മെന്റ് അഥോറിറ്റിയായ സി.എസ്.ബിക്ക് 116 പരാതികളാണ് ലഭിച്ചത്. 17264447 ആണ് പരാതി അറിയിക്കാനുള്ള ഹോട്ട്‌ലൈൻ.