ബോള പ്രതിരോധ പദ്ധതികൾ വിലയിരുത്താനായി രാജ്യത്തെത്തിയ ലോകാരോഗ്യ സംഘടനയിലെ അഞ്ച് അംഗങ്ങൾ അടങ്ങുന്ന വൈദ്യ സംഘം രാജ്യത്ത് എബോള ബാധയില്ലെന്ന് സ്ഥിതീകിരിച്ചു. മാരകമായ എബോള വൈറസിനെതിരെ ഫലപ്രദമായ പ്രതിരോധ പദ്ധതികളാണ് ബഹ്‌റിൻ ആരോഗ്യ മന്ത്രാലയം കൈക്കൊണ്ടിരിക്കുന്നതെന്നും സംഘം വ്യക്തമാക്കി.

എബോള വൈറസ് ലക്ഷണങ്ങൾ കണ്ട് രോഗം തിരിച്ചറിയാനും വൈറസ് ബാധയെ കൈകാര്യം ചെയ്യാനുമുള്ള സംവിധാനം സജ്ജമാണെന്നും സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടനയിലെ അഞ്ച് അംഗങ്ങൾ മൂന്ന് ദിവസം മുമ്പാണ് രാജ്യത്ത് പ്രവർത്തനങ്ങൾ വിലയിരുത്താനായി എത്തിയത്. സംഘം എയർപോർട്ട് , സൗദി കോസ് വേ, തുറമുഖം എന്നിവയും രാജ്യത്തെ പ്രൈമറി സെക്കണ്ടറി ഹെൽത്ത് സെന്ററുകളും സാൽമാനിയ ആശുപത്രിയും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.