മനാമ: ഔട്ടിങിനായി തെരക്കുള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോളുള്ള പ്രധാന ടെൻഷനാണ് പാർക്കിങും, ട്രാഫിക് ബ്ലോക്കും ഒക്കെ. ബഹ്‌റിനിലെ സിറ്റി സെന്ററിൽ ഷോപ്പിങിനെത്തുന്നവരും ഈ ടെൻഷൻ അനുഭവിച്ചവരാണ് ഇത് വരെ. എന്നാൽ ഇനി ആ ടെൻഷൻ വേണ്ട. ബഹ്‌റിനിൽ സിറ്റി സെന്ററിലെത്തുന്ന ഉപഭോക്താക്കൾക്ക് കാർ പാർക്ക് ചെയ്യാൻ ഹൈടെക്ക് സംവിധാനം ഏർപ്പെടുത്തിയതോടെ പാർക്കിങ് വളരെ എളുപ്പമാവുകയാണ്,

മൾട്ടി സ്റ്റോർ കാർ പാർക്കിൽ പാർക്കിങ്ങ് സ്ഥലം ഉണ്ടോ എന്നതടക്കമുള്ളവ അറിയാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. സീലിങ്ങിൽ അങ്ങോട്ടും ഇങ്ങോട്ടും ടേൺ ചെയ്യാവുന്ന എൽഇഡി ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

റെഡ് ലൈറ്റ് ടേൺ ചെയ്താൽ ഇവിടെ സ്ഥലം ഇല്ലെന്നും പച്ച തെളിഞ്ഞാൽ പാർക്ക് ചെയ്യാൻ സ്ഥലം ഉണ്ടെന്നുമാണ് അർത്ഥം. ഡിബേബിൾഡ് പാർക്കിങ്ങിനാണ് നീല നിറം തെളിയുന്നത്. ഷോപ്പിങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ നിങ്ങളുടെ കാർ കണ്ടുപിടിക്കാനും സഹായകമാകുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ലൈസൻസ് പ്ലേറ്റ് റീഡ് ചെയ്യുന്ന ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. മാൾ ഇൻട്രൻസിൽ സ്‌പെഷ്യൽ ടച്ച് സ്‌ക്രീൻ മെഷീനുണ്ടാകും. നിങ്ങളുടെ ലൈസൻസ് പ്ലേറ്റ് നമ്പർ അതിൽ കൊടുത്തിട്ട് വേണം വാഹനം പാർക്ക് ചെയ്യാൻ. തിരിച്ചുവന്ന് എടുക്കുമ്പോഴും ഇത് സഹായകമാകും.