മനാമ: തൊഴിലാളികളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ഭരണാധികാരികളേക്കാൾ മുമ്പിലാണ് വിദേശ ഭരണാധികാരികൾ എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. പണമില്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹവും ചുമന്ന് നടക്കേണ്ടി വന്ന ഹതഭാഗ്യനായ മനുഷ്യന് സഹായവുമായി എത്തിയത് ബഹ്‌റിൻ പ്രധാനമന്ത്രി ആയിരുന്നു. ആബുലൻസ് ലഭിക്കാൻ പണമില്ലാത്തതിനാലാണ് ധന മാഞ്ചിയെന്ന മനുഷ്യന് ഭാര്യയുടെ മൃതദേഹം ചുമലിൽ ഏന്തി നടക്കേണ്ടി വന്നത്. ദാരുണമായ ഈ സംഭവം ലോകം മുഴുവൻ വാർത്തകളിൽ നിറഞ്ഞു. ഇതോടെയാണ് അന്ന് ബഹ്‌റിൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽഖലീഫ മാഞ്ചിക്ക് ധനസഹായവുമായി എത്തിയത്.

ബഹ്‌റിന്റെ ഇന്ത്യൻ എംബസിയിൽ മാഞ്ചിയെ എത്തിച്ച് പണം നൽകി അദ്ദേഹം വാക്കു പാലിക്കുകയും ചെയ്തു. ഈ സംഭവത്തോടെ ബഹ്‌റിൻ പ്രധാനമന്ത്രി ഇന്ത്യൻ സോഷ്യൽ മീഡിയയുടെ കണ്ണിലുണ്ണി ആയിരുന്നു. ഇപ്പോഴിതാ മറ്റൊരു ബഹ്‌റിൻ ഭരണാധികാരിയും സോഷ്യൽ മീഡിയയുടെ താരമാകുന്നു.

രണ്ട് പതിറ്റാണ്ടിലേറെ തന്റെ വീട്ടിൽ ജോലി ചെയ്ത കൊല്ലം സ്വദേശിനിയായ യുവതിയുടെ വീട്ടിൽ സന്ദർശിച്ച് ബഹ്‌റിൻ വിദേശകാര്യമന്ത്രി ഇൻസ്റ്റാഗ്രാമിൽ ഇട്ട ഫോട്ടോയ്ക്കും വാക്കുകൾക്കും സോഷ്യൽ മീഡിയ വലിയ തോതിൽ അഭിനന്ദിക്കുകയായിരുന്നു. കൊല്ലം സ്വദേശിനിയായ ലൈലയുടെ വീട് സന്ദർശിച്ച് നല്ല വാക്കുകൾ കുറിച്ചതിനെ മലയാളികൾ നല്ല തോതിൽ തന്നെ കൈയടി നേടി. മന്ത്രിയുടെ ലാളിത്യത്തെ പുകഴ്‌ത്തി കൊണ്ടാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയുടെ അകമഴിഞ്ഞ പിന്തുണയായിരുന്നു ബഹ്‌റൈൻ വിദേശ കാര്യമന്ത്രിയും രാജകുടുംബത്തിലെ മുതിർന്ന അംഗവുമായ ഷൈഖ് ഖാലിദ് അൽ അഹമദ് അൽ ഖലീഫയ്ക്ക് ലഭിച്ചത്.

ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇന്ത്യയിൽ എത്തിയ അദ്ദേഹം ഡൽഹിയിൽ ഇന്ത്യൻ ഭരണാധികാരികളുമായി നടത്തി കൂടിക്കാഴ്‌ച്ചക്ക് ശേഷമാണ് കേരളത്തിലേക്ക് പോകാൻ താൽപ്പര്യം പ്രകടിപ്പിച്ചത്. 21 കൊല്ലം തന്റെ വീട്ടിൽ വേല ചെയ്ത കൊല്ലം സ്വദേശി ലൈലയുടെ വീട്ടിൽ പോകാനായിരുന്നു അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചത്. തന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയാണ് ലൈല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

വീട്ടിൽ എത്തിയ മന്ത്രി ലൈലയോടും കുടുംബത്തോടും ഒപ്പം ദീർഘനേരം ചെലവിട്ടു അദ്ദേഹം. വാഴയിലയിൽ ലൈല മന്ത്രിക്ക് ഭക്ഷണം വിളമ്പി. മന്ത്രിയെ പിന്നീട് മന്ത്രി തന്നെയാണു തന്റെ പരിചാരികയുടെ വീട് സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വാഴയിലയിൽ ഭക്ഷണം വിളമ്പുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ലൈലയുടെ ജോലിയോടുള്ള ആത്മാർത്ഥതയും സമർപ്പണവും കുലീനതയും മന്ത്രി പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ഏതായാലും അറബ് ലോകത്ത് പോസ്റ്റ് വൈറലായിരിക്കുകയാണ് ഇപ്പോൾ.

മന്ത്രിയുടെ ലാളിത്യത്തെയും ആത്മാർത്ഥതയെയും സോഷ്യൽ മീഡിയ വലിയ തോതിലാണ് പ്രശംസകൾ കൊണ്ട് മൂടുന്നത്. മലയാളികൾ തന്നെയാണ് ഷൈഖ് ഖാലിദ് അൽ അഹമദ് അൽ ഖലീഫയ്ക്ക് പ്രശംസ ചൊരിഞ്ഞ് രംഗത്തെത്തിയവരിൽ ഭൂരിപക്ഷവും. അദ്ദേഹത്തിന്റെ മര്യാദയെയും കേരളം സന്ദർശിച്ചതിലുള്ള സന്തോഷവുമാണ് മലയാളികൾ പങ്കുവച്ചത്. വീട്ടുവേലക്കാരിയുടെ വീട്ടിൽ എത്തി ആതിഥ്യം സ്വീകരിച്ച വിദേശകാര്യ മന്ത്രിയുടെ മര്യാദ ഏറെ പ്രശംസ അർഹിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ലൈലയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ്ു ചെയ്ത അദ്ദേഹം നിരവധി ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ഭംഗി ശരിക്കും ആസ്വദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ നിന്നും വ്യക്തമാകുക. കൊച്ചി ബിനാലെയും സന്ദർശിച്ചതായി അദ്ദേഹം പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ വ്യക്താണ്. എയാലും അറബികളുടെയും മലയാളികളുടെയും പ്രിയങ്കരനായ ഭരണാധികാരിയായി മാറിയിട്ടുണ്ട് ബഹ്‌റിൻ വിദേശകാര്യമന്ത്രി.

 

The plate is a banana leaf .. topped withe a heavenly vegetarian feast ... awaiting the arrival of rice .. Trivandrum, Kerala , India

A video posted by Khalid Alkhalifa (@khalid_bin_ahmad) on

56 വയസുകാരനായ ഷെയ്ഖ് ഖാലിദ് 2015 ൽ സോഷ്യൽ മീഡിയയിലെ ബെസ്റ്റ് അറബ് പൊളിട്ടീഷ്യൻ അവാർഡ് ജേതാവാണ്. ഇത് കൂടാതെ സോഷ്യൽ മീഡിയയിൽ സംവദിക്കുന്ന മികച്ച ഭരണാധികാരികൾക്കുള്ള പുരസ്‌ക്കാരവും അദ്ദേഹം നേടിയിട്ടുണ്ട്. വായനയിലും യാത്രയിലും അതീവ തൽപ്പരനായ ഷെയ്ഖ് ഖാലിദ് ബഹ്‌റിനിൽ ഏറെ ജനപ്രീതിയുള്ള ഭരണാധികാരിയാണ്.

 

It's lush , it's full of beauty and the people are so hospitable.. Kerala is a wonderful place

A photo posted by Khalid Alkhalifa (@khalid_bin_ahmad) on