വാഹനവുമെടുത്ത് നിരത്തിലേക്കിറങ്ങുന്നവർ ഇനി അല്പം കരുതലെടുത്തോളൂ. നിയമലംഘകർക്ക് കടുത്ത ശിക്ഷ നല്കുന്ന പുതിയ ട്രഫിക് നിയമം ബഹ്‌റിനിൽ പ്രാബല്യത്തിൽ വന്നു. കർശനമായ വ്യവസ്ഥകളോടെയും കണിശമായ ശിക്ഷാ നിർദേശങ്ങളോടെയുമാണ് പുതിയ ട്രാഫിക് നിയമം രാജ്യത്ത് നടപ്പിൽ വന്നത്. പുതിയ നിയമ പ്രകാരം ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, എന്നിവക്ക് അൻപത് മുതൽ 500 ദിനാർ വരെ പിഴയും ആറ് മാസം വരെ തടവും ലഭിക്കും.

മദ്യപിച്ച് വാഹനമോടിച്ചാൽ ചുരുങ്ങിയ ശിക്ഷ ഒരു മാസം തടവും 500 ദിനാർ പിഴയുമാണ് ശിഖ. അമിത വേഗതക്കും തടവും പിഴയും ലഭിക്കും. വാഹനങ്ങളുടെ ചരക്ക് കയറ്റുന്ന ഭാഗത്ത് ആളുകളെ കയറ്റുക, സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിക്കുക, ട്രക്കുകൾ, പബ്ലിക്ക്ട്രാ ൻസ്‌പോർട്ട് വാഹനങ്ങൾ എന്നിവ താമസ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക, പത്ത് വയസിനു താഴെ പ്രായമുള്ള കുട്ടികളെ മുൻ സീറ്റിൽ ഇരുത്തുക എന്നീ കുറ്റങ്ങൾക്കും 20 മുതൽ 100 ദിനാർ വരെ പിഴശിക്ഷ ലഭിക്കും.

അമിതവേഗം തന്നെ അനുവദനീയ പരിധിക്കപ്പുറം 30 % വരെ, 30 ശതമാനത്തിലേറെ എന്നു തരം തിരിച്ചാണു ശിക്ഷ. 30 % വരെയെങ്കിൽ ഒരു മാസം മുതൽ മൂന്നു മാസം വരെ തടവും 50 മുതൽ 250 ദിനാർ വരെ പിഴയും ചുമത്തും.30 ശതമാനത്തിൽ കൂടിയാൽ ശിക്ഷ ആറു മാസം വരെയും പിഴ 500 ദിനാർ വരെയുമാകും. അമിത ല്പവേഗത്തിനൊപ്പം അപകടം കൂടി സംഭവിച്ചാൽ മൂന്നു വർഷം വരെ തടവും 1000 ദിനാർ വരെ പിഴയും ലഭിക്കും. ഗുരുതര അപകടമാണെങ്കിൽ പിഴ 2000 ദിനാറാകും. ഒരു വർഷത്തിനിടെ ശിക്ഷ ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും.ല്പമദ്യപിച്ചു വാഹനമോടിച്ചാൽ ഒരു വർഷം വരെ തടവാണു ശിക്ഷ. 500 മുതൽ 1000 ദിനാർ വരെ പിഴയും അടയ്ക്കണം. ഇതിനിടെ അപകടമുണ്ടാക്കിയാൽ രണ്ടു വർഷം വരെ തടവും 2000 ദിനാർ വരെ പിഴയും ലഭിക്കും.

വർധിച്ച പിഴയും ശിക്ഷാ വിധികളുമടങ്ങുന്ന പരിഷ്‌കരിച്ച പുതിയ നിയമത്തിന് പാർലമെന്റ് പാസാക്കി ഏഴു വർഷത്തിന് ശേഷമാണ് അന്തിമ അംഗീകാരം ലഭിച്ചത്.