- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
26 ബോളിവുഡ് താരങ്ങളെ നേരിട്ട് കാണാൻ കോടികൾ മുടക്കി ഈജിപ്ഷ്യൻ ബിസിനസുകാരൻ കരാർ ഉറപ്പിച്ചു; ഷാരൂഖ് അടക്കം നാലുപേരെ കാണിച്ച് കരാറുകാരൻ തടിതപ്പി; ബഹ്‌റൈൻ ഷെയ്ഖിനെതിരെ കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലണ്ടൻ ഹൈക്കോടതിയിൽ കേസ്
മനാമ: ബോളിവുഡ് സിനിമാ താരങ്ങളെ കാണിക്കുന്നതിന് പ്രതിഫലം തരാമെന്ന് കരാറുണ്ടാക്കിയശേഷം പാതിവഴിയിൽ ഉപേക്ഷിച്ച ബഹ്‌റൈൻ രാജകുടുംബാംഗത്തിനെതിരെ ഇജിപ്തുകാരനായ വ്യവസായി നഷ്ടപരിഹാരമാവശ്യപ്പെട്ട് ലണ്ടൻ ഹൈക്കോടതിയിൽ കേസ് കൊടുത്തു. ഈജിപ്തുകാരനായ അഹമ്മദ് ആദേൽ അബ്ദള്ളയാണ് ബഹ്‌റൈൻകാരനായ ഷെയ്ഖ് ഹമദ് ഇല അലി അൽ ഖലീഫയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. നിലവിലെ ബഹ്‌റൈൻ രാജാവിന്റെ അകന്ന ബന്ധുവാണിയാൾ. 26 താരങ്ങളെ നേരിട്ടുകാണിച്ചുതരാമെന്നായിരുന്നു കരാർ. എന്നാൽ, ഷാരൂഖ് ഖാനടക്കം നാല് താരങ്ങളെ മാത്രമാണ് കണ്ടത്. ഷെയ്ഖിൽനിന്ന് 4.25 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അഹമ്മദ് കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരായ നിയമനടപടി സ്റ്റേ ചെയ്യണമെന്ന ഷെയ്ഖിന്റെ ആവശ്യം അടുത്തിടെ കോടതി തള്ളിയിരുന്നു. കേസ് ലണ്ടനിൽ വിചാരണയ്‌ക്കെടുക്കുന്നതിൽ തടസ്സമില്ലെന്നും കോടതി നിരീക്ഷിച്ചു. ഓരോ തവണ താരങ്ങളെ കാണുന്നതിനും 15 ലക്ഷം ഡോളർ വീതമായിരുന്നു കരാർ. ഓരോ മൂന്നാമത്തെ താരത്തെ കാണുമ്പോഴും അഞ്ചുലക്ഷം ഡോളർ ബോണസും നൽകേണ്ടിയിരുന്നു. 15 മുതൽ 25

മനാമ: ബോളിവുഡ് സിനിമാ താരങ്ങളെ കാണിക്കുന്നതിന് പ്രതിഫലം തരാമെന്ന് കരാറുണ്ടാക്കിയശേഷം പാതിവഴിയിൽ ഉപേക്ഷിച്ച ബഹ്‌റൈൻ രാജകുടുംബാംഗത്തിനെതിരെ ഇജിപ്തുകാരനായ വ്യവസായി നഷ്ടപരിഹാരമാവശ്യപ്പെട്ട് ലണ്ടൻ ഹൈക്കോടതിയിൽ കേസ് കൊടുത്തു. ഈജിപ്തുകാരനായ അഹമ്മദ് ആദേൽ അബ്ദള്ളയാണ് ബഹ്‌റൈൻകാരനായ ഷെയ്ഖ് ഹമദ് ഇല അലി അൽ ഖലീഫയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. നിലവിലെ ബഹ്‌റൈൻ രാജാവിന്റെ അകന്ന ബന്ധുവാണിയാൾ.
26 താരങ്ങളെ നേരിട്ടുകാണിച്ചുതരാമെന്നായിരുന്നു കരാർ. എന്നാൽ, ഷാരൂഖ് ഖാനടക്കം നാല് താരങ്ങളെ മാത്രമാണ് കണ്ടത്. ഷെയ്ഖിൽനിന്ന് 4.25 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അഹമ്മദ് കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരായ നിയമനടപടി സ്റ്റേ ചെയ്യണമെന്ന ഷെയ്ഖിന്റെ ആവശ്യം അടുത്തിടെ കോടതി തള്ളിയിരുന്നു. കേസ് ലണ്ടനിൽ വിചാരണയ്‌ക്കെടുക്കുന്നതിൽ തടസ്സമില്ലെന്നും കോടതി നിരീക്ഷിച്ചു.
ഓരോ തവണ താരങ്ങളെ കാണുന്നതിനും 15 ലക്ഷം ഡോളർ വീതമായിരുന്നു കരാർ. ഓരോ മൂന്നാമത്തെ താരത്തെ കാണുമ്പോഴും അഞ്ചുലക്ഷം ഡോളർ ബോണസും നൽകേണ്ടിയിരുന്നു. 15 മുതൽ 25 മിനിറ്റുവരെയാണ് ഓരോ കൂടിക്കാഴ്ചയും അനുവദിച്ചിരുന്നത്. എന്നാൽ, അഹമ്മദ് പറയുന്നതുപോലെ പണം വാങ്ങിയുള്ള ഒരു കരാറിലും ഏർപ്പെട്ടിരുന്നില്ലെന്ന് ഷെയ്ഖ് വ്യക്തമാക്കി.
ഇന്ത്യയിലും ദുബായിലുമായി 2016 ജനുവരിക്കും മാർച്ചിനുമിടയ്ക്ക് ഷാരൂഖിനെയും മറ്റ് മൂന്ന് താരങ്ങളെയും തനിക്ക് നേരിൽക്കാണാനായതായി ഷെയ്ഖ് വ്യക്തമാക്കി. ഇത്തരം കൂടിക്കാഴ്ചകൾക്ക് പണം ഈടാക്കിയിരുന്നുവെങ്കിലും, ഇതുസംബന്ധിച്ച് അഹമ്മദും ഷെയ്ഖുമായി കരാറൊന്നും ഒപ്പുവെച്ചിരുന്നില്ലെന്നും കോടതി കണ്ടെത്തി. താരങ്ങളുമായുള്ള കൂടിക്കാഴ്ചയൊരുക്കുന്നതിന് തനിക്ക് എത്ര രൂപ ചെലവായിട്ടുണ്ടെന്ന വിവരം വെളിപ്പെടുത്താൻ അഹമ്മദ് വിസമ്മതിച്ചതായും കോടതി പറയുന്നു.
2015 ഡിസംബറിൽ തന്റെ ബന്ധുമുഖേനയയാണ് അഹമ്മദിനെ ഷെയ്ഖ് പരിചയപ്പെടുന്നത്. ബോളിവുഡ് സിനിമകളിൽ തത്പരനായിരുന്ന ഷെയ്ഖ്, താരങ്ങളുമായി തനിക്ക് അടുപ്പമുണ്ടെന്ന അഹമ്മദിന്റെ വാക്കുകൾ വിശ്വസിക്കുകയായിരുന്നു.

