മനാമ : അവധിക്കാലത്തെ വരവേല്ക്കാൻ ടൂറിസ്റ്റ് കേന്ദ്രങ്ങളും മാളുകളും ഒരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ബഹ്‌റിനിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളുടെയും, മാളുകളുടെയും പ്രവൃത്തി സമയം കൂട്ടുന്നു. മാർച്ച് 10 മുതൽ 20 വരെയാണ് ഈ സമയക്രമം. സ്‌കൂൾ അവധിക്കാലം ആരംഭിച്ചതിനാൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വര്ദ്ധനവ് ഉണ്ടാകുമെന്ന് കണക്കിലെടുത്താണ് ഈ തീരുമാനം.

ഇതോടനുബന്ധിച്ച് ബഹ്‌റിൻ സിറ്റി സെന്റർ, സീഫ് മാൾ തുടങ്ങിയ മാളുകളുടെ മാനേജ്മന്റ് ബഹ്‌റിൻ അഥോറിറ്റി ഫോർ ടൂറിസം ആൻഡ് എക്ഷിബിഷൻസു മായി കരാർ ഒപ്പ് വച്ചു. അവധി ദിനങ്ങളിൽ രാവിലെ 10 മണി മുതൽ അടുത്ത ദിവസം പുലർച്ചെ 2 മണി വരെയും, സാധാരണ ദിവസങ്ങളിൽ അർദ്ധരാത്രി വരെയും തുറന്ന് പ്രവർത്തിക്കാൻ കരാറിൽ സമ്മതിച്ചിട്ടുണ്ട്.

ഇതേ കാലയളവിൽ ഒരു മണിക്കൂർ എങ്കിലും കൂടുതൽ പ്രവർത്തിക്കണ മെന്നാവശ്യപ്പെട്ട് അദ്‌ലിയയിലെ ബ്ലോക്ക് 338ലുള്ള റസ്റ്റോറന്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.