മനാമ: ലോകത്ത് ഭീതി പരത്തിക്കൊണ്ടിരിക്കുന്ന എബോള വൈറസ് ഭീതിയിൽ ശക്തമായ പ്രതിരോധ പ്രവർത്തനത്തിന് മന്ത്രിസഭയുടെ ഉത്തരവ്. എബോള വൈറസ് രാജ്യത്തേക്കു പ്രവേശിക്കാതിരിക്കാൻ കൈക്കൊണ്ട മുൻകരുതൽ നടപടികളെ കുറിച്ച് ഉപപ്രധാനമന്ത്രി ഷെയ്ഖ് അലി ബിൻഖലീഫ അൽ ഖലീഫ അധ്യക്ഷനായ മന്ത്രിതലസമിതിയുടെ റിവ്യൂ റിപ്പോർട്ട് മന്ത്രിസഭായോഗത്തിനു മുമ്പാകെ സമർപ്പിച്ചു.

ഇതിനിടെ ബോള വൈറസിനെ പ്രതിരോധിക്കുന്നതിന് ജി.സി.സി രാഷ്ട്രങ്ങൾ സംയുക്ത കർമ്മ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇതിനായി ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെയും വിദഗ്ദരുടെയും ഉന്നതതല യോഗം നാളെ റിയാദിൽ ചേരും. എബോള വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജി സി സി രാജ്യങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകീകീകരിക്കാനാണ് അടിയന്തിര യോഗം ചേരുന്നതെന്ന് ജി സി സി ആരോഗ്യമന്ത്രാലയം സംയുക്ത സമിതി ഡയറക്ടർ ജനറൽ ഡോ. തൗഫീഖ് അഹ്മദ് ഖോജ പറഞ്ഞു.