- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
3000 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വിദേശികൾ യൂണിറ്റൊന്നിന് ആറ് ഫിൽസ് നൽകേണ്ടിവരും; ബഹ്റിനിൽ മൂന്നുവർഷത്തിനകം വിദേശികൾക്ക് വൈദ്യുതിവെള്ളം സബ്‌സിഡി പൂർണമായും ഇല്ലാതാക്കാൻ നടപടി
മനാമ: ബഹ്‌റിനിലെ വിദേശികളുടെ ജീവിത ചിലവേറുമെന്ന റിപ്പോർട്ടിന് പിന്നാലെ വിദേശികളുടെ സബ്‌സിഡി പൂർണമായും ഇല്ലാതാക്കുമെന്ന് വാർത്തയും പുറത്ത് വന്നു. 2019ഓടെ വിദേശികളുടെ വൈദ്യുതി വെള്ളം സബ്‌സിഡി പൂർണമായും ഇല്ലാതാക്കാനുള്ള നടപടികളുമായി ബഹ്‌റൈൻ സർക്കാർ മുന്നോട്ട് പോകുമെന്നാണ് പുതിയ റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന സംയുക്ത സർക്കാർ പാർലമ
മനാമ: ബഹ്‌റിനിലെ വിദേശികളുടെ ജീവിത ചിലവേറുമെന്ന റിപ്പോർട്ടിന് പിന്നാലെ വിദേശികളുടെ സബ്‌സിഡി പൂർണമായും ഇല്ലാതാക്കുമെന്ന് വാർത്തയും പുറത്ത് വന്നു. 2019ഓടെ വിദേശികളുടെ വൈദ്യുതി വെള്ളം സബ്‌സിഡി പൂർണമായും ഇല്ലാതാക്കാനുള്ള നടപടികളുമായി ബഹ്‌റൈൻ സർക്കാർ മുന്നോട്ട് പോകുമെന്നാണ് പുതിയ റിപ്പോർട്ട്.
വ്യാഴാഴ്ച നടന്ന സംയുക്ത സർക്കാർ പാർലമെന്റ് കമ്മിറ്റിയുടെ യോഗമാണ് ഇതുസംബന്ധിച്ച നിർദ്ദേശം മന്ത്രിസഭക്ക് സമർപ്പിച്ചത്. ഓരോ വർഷവും ഘട്ടംഘട്ടമായി നിരക്ക് കൂട്ടി 2019ൽ സബ്‌സിഡി പൂർണമായും എടുത്തുകളയുന്ന നിലയിലത്തെിക്കാനാണ് നിർദ്ദേശം. അതേസമയം സ്വദേശികൾക്ക് ഇപ്പോഴത്തെ നിരക്ക് തുടരും.
നാലുമണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് നിരക്ക് കൂട്ടുന്നത് സംബന്ധിച്ച നിർദേശത്തിന് യോഗം അംഗീകാരം നൽകിയത്. മന്ത്രിസഭ അംഗീകാരം നൽകിയാൽ ഫെബ്രുവരി മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
പുതിയ നിർദേശ പ്രകാരം 3000 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വിദേശികൾ യൂനിറ്റൊന്നിന് ആറ് ഫിൽസ് നൽകേണ്ടിവരുമെന്നാണ് സൂചന. 3001 മുതൽ 5000 യൂനിറ്റ് വരെ 13 ഫിൽസും അതിന് മുകളിൽ ഉപയോഗിച്ചാൽ 19 ഫിൽസുമായിരിക്കും നിരക്ക്. 2017ലും 2018ലും ഇത് ഘട്ടംഘട്ടമായി വർധിപ്പിച്ച് 2019ൽ എല്ലാ വിദേശി ഉപഭോക്താക്കൾക്കും 29 ഫിൽസിലത്തെിക്കും. അതോടെ ഉൽപാദന ചെലവും വിലയും തുല്യമാകുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. വാണിജ്യ ഉപഭോക്താക്കൾക്ക് 5000 യൂനിറ്റ് വരെ 16 ഫിൽസായിരിക്കും നിരക്ക്. മിക്ക ചെറുകിട ഇടത്തരം കമ്പനികളും സ്ഥാപനങ്ങളും 5000 യൂനിറ്റിലധികം പ്രതിമാസം ഉപയോഗിക്കാത്തതിനാൽ അവർക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരില്ലെന്നാണ് കരുതുന്നത്.
5001 മുതൽ 2,50,000 യൂനിറ്റ് വരെ ഉപയോഗിക്കുന്ന കമ്പനികൾക്ക് 19 ഫിൽസും അഞ്ചുലക്ഷം യൂനിറ്റ് വരെ ഉപയോഗിക്കുന്നവക്ക് 21 ഫിൽസും അതിന് മുകളിൽ 29 ഫിൽസും ഈടാക്കാനാണ് നീക്കമെന്ന് അറിയുന്നു. സ്വദേശിക്ക് രണ്ട് വീടുണ്ടെങ്കിൽ ഒന്നിന് മാത്രമേ സബ്‌സിഡി ലഭ്യമാകൂ. എന്നാൽ രണ്ട് ഭാര്യമാരുള്ളവർ വെവ്വേറെ വീടുകളിൽ താമസിക്കുകയാണെങ്കിൽ ആനുകൂല്യം ലഭിക്കും. വിവാഹമോചിതർ, വിധവകൾ എന്നിവരുടെ വീടുകൾക്കും നിലവിലെ നിരക്ക് തുടരും. പെട്രോൾ സബ്‌സിഡി വെട്ടിക്കുറക്കുന്നത് സംബന്ധിച്ച തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്‌ളെന്നും അതുസംബന്ധിച്ച പഠനം നടന്നുവരികയാണെന്നും ഊർജ മന്ത്രി ഡോ. അബ്ദുൽ ഹുസൈൻ ബിൻ അലി മിർസ പറഞ്ഞു.