- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബഹ്റൈനിൽ പത്ത് വർഷം വരെ താമസിക്കാം; വിദേശ നിക്ഷേപം ആകർഷിക്കാൻ പുത്തൻ തന്ത്രവുമായി ബഹ്റൈൻ
മനാമ: വിദേശികൾക്ക് പത്ത് വർഷത്തെ താമസാനുമതി നൽകാൻ ബഹ്റൈൻ ഒരുങ്ങുന്നു. വിദേശനിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദേശികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ രാജ്യത്ത് 10 വർഷം താമസിക്കാനുള്ള അനുമതിയാണ് നൽകുക എന്നാണ് വിവരം. കിരീടാവകാശിയായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ ഇതുസംബന്ധിച്ച നിർദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് നൽകിയെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ പരിഷ്‌കാരത്തിന് ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കണമെന്ന് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ സംവിധാനം വരുന്നതോടെ നിക്ഷേപകരുടെ കേന്ദ്രമായി ബഹ്റൈൻ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ യുഎഇ സമാനമായ തീരുമാനം പ്രഖ്യാപിച്ചിരുന്നു.
മനാമ: വിദേശികൾക്ക് പത്ത് വർഷത്തെ താമസാനുമതി നൽകാൻ ബഹ്റൈൻ ഒരുങ്ങുന്നു. വിദേശനിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദേശികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ രാജ്യത്ത് 10 വർഷം താമസിക്കാനുള്ള അനുമതിയാണ് നൽകുക എന്നാണ് വിവരം.
കിരീടാവകാശിയായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ ഇതുസംബന്ധിച്ച നിർദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് നൽകിയെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ പരിഷ്‌കാരത്തിന് ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കണമെന്ന് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ നിർദ്ദേശിച്ചിട്ടുണ്ട്.
പുതിയ സംവിധാനം വരുന്നതോടെ നിക്ഷേപകരുടെ കേന്ദ്രമായി ബഹ്റൈൻ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ യുഎഇ സമാനമായ തീരുമാനം പ്രഖ്യാപിച്ചിരുന്നു.
Next Story