- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഗാർഹിക തൊഴിലാളികളുടെ വിസാ ഫീസ് വർധിപ്പിക്കാൻ നീക്കം; വർധന 2018-ഓടെ നടപ്പാക്കിയേക്കും
മനാമ: രാജ്യത്ത് ഗാർഹിക തൊഴിലാളികളുടെ വിസാ ഫീസ് വർധിപ്പിക്കാൻ നീക്കം. 2018-ഓടെ സമ്പൂർണ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഗാർഹിക തൊഴിലാളികളുടെ വിസാ നിരക്ക് വർധിപ്പിക്കുന്നതെന്ന് ഹെൽത്ത് മിനിസ്ട്രി, ലേബർ ആൻഡ് സോഷ്യൽ ഡെലപ്‌മെന്റ് മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. വിസാ ഫീസിൽ അമ്പതു ദിനാറിന്റെ വർധനയാണ് വരുത്താൻ ഉദ്ദേശിക്കുന്നത്. പുതുതായി ഗാർഹിക തൊഴിലാളികളെ ഇനി സ്‌പോൺസർ ചെയ്യുന്നവർക്ക് അധികം ഫീസ് നൽകേണ്ടി വരും. പുതുതായി റിക്രൂട്ട് ചെയ്യുന്ന ജോലിക്കാർക്കുള്ള ആരോഗ്യഇൻഷ്വറൻസ് ലഭ്യമാക്കുന്നതിനാണ് വർധിപ്പിക്കുന്ന തുക ചെലവഴിക്കുകയെന്ന് തൊഴിൽകാര്യ അണ്ടർ സെക്രട്ടറി സബാഹ് അൽ ദോസരി വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ഇൻഷുറൻസ് പദ്ധതി ഗാർഹിക ജോലിക്കാരെയും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഇൻഷുറൻസ് ഫീസ് നൽക്കേണ്ടതിന്റെ ഉത്തരവാദിത്തം തൊഴിലുടമക്കാണെന്നും അദ്ദേഹം പറഞ്ഞു. വിസ ഫീസ് നിരക്കുകൾ വർധിപ്പിക്കണമെന്ന നിർദ്ദേശം യോഗത്തിൽ ഉയർന്നിരുന്നു. ഏകദേശം 50 ദിനാർ വർധിപ്പി
മനാമ: രാജ്യത്ത് ഗാർഹിക തൊഴിലാളികളുടെ വിസാ ഫീസ് വർധിപ്പിക്കാൻ നീക്കം. 2018-ഓടെ സമ്പൂർണ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഗാർഹിക തൊഴിലാളികളുടെ വിസാ നിരക്ക് വർധിപ്പിക്കുന്നതെന്ന് ഹെൽത്ത് മിനിസ്ട്രി, ലേബർ ആൻഡ് സോഷ്യൽ ഡെലപ്‌മെന്റ് മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
വിസാ ഫീസിൽ അമ്പതു ദിനാറിന്റെ വർധനയാണ് വരുത്താൻ ഉദ്ദേശിക്കുന്നത്. പുതുതായി ഗാർഹിക തൊഴിലാളികളെ ഇനി സ്‌പോൺസർ ചെയ്യുന്നവർക്ക് അധികം ഫീസ് നൽകേണ്ടി വരും. പുതുതായി റിക്രൂട്ട് ചെയ്യുന്ന ജോലിക്കാർക്കുള്ള ആരോഗ്യഇൻഷ്വറൻസ് ലഭ്യമാക്കുന്നതിനാണ് വർധിപ്പിക്കുന്ന തുക ചെലവഴിക്കുകയെന്ന് തൊഴിൽകാര്യ അണ്ടർ സെക്രട്ടറി സബാഹ് അൽ ദോസരി വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ ഇൻഷുറൻസ് പദ്ധതി ഗാർഹിക ജോലിക്കാരെയും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഇൻഷുറൻസ് ഫീസ് നൽക്കേണ്ടതിന്റെ ഉത്തരവാദിത്തം തൊഴിലുടമക്കാണെന്നും അദ്ദേഹം പറഞ്ഞു. വിസ ഫീസ് നിരക്കുകൾ വർധിപ്പിക്കണമെന്ന നിർദ്ദേശം യോഗത്തിൽ ഉയർന്നിരുന്നു. ഏകദേശം 50 ദിനാർ വർധിപ്പിക്കാനാണ് നിർദ്ദേശം ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു.
സമ്പൂർണ ഇൻഷുറൻസ് പദ്ധതി പ്രാവർത്തികമാകുന്നതോടെ തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് തൊഴിലുടമകളുടെ ഉത്തരവാദിത്തമാകും. ആരോഗ്യ ഇൻഷുറൻസ് ഫീസ് തൊഴിലുടമ പൂർണമായി നൽകുകയോ തൊഴിലുടമയും തൊഴിലാളിയും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ശമ്പളത്തിൽ നിന്ന് പിടിക്കുകയോ ചെയ്യാമെന്നും സബാഹ് അൽ ദോസരി പറഞ്ഞു.