- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിലെ പ്രവാസികൾക്ക് വീണ്ടും ഇരുട്ടടി; വിദേശികൾക്കുള്ള വെള്ളം വൈദ്യുതി സബ്‌സിഡി ഒഴിവാക്കാൻ സർക്കാർ
മാംസ സബ്‌സഡി പിൻവലിച്ചതിന് പിന്നാലെ പ്രവാസികൾക്ക് വീണ്ടും ഇരുട്ടടിയായി വെള്ളം വൈദ്യുതി എന്നിവയുടെ സബ്‌സഡി ഒഴിവാക്കാൻ ആലോചന. പ്രവാസികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും വെള്ളത്തിനും വൈദ്യുതിക്കും നൽകി വരുന്ന സർക്കാർ സബ്‌സിഡി ഒഴിവാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കൂടുതൽ സബ്‌സിഡികൾ വെട്ടിച്ചുരുക്
മാംസ സബ്‌സഡി പിൻവലിച്ചതിന് പിന്നാലെ പ്രവാസികൾക്ക് വീണ്ടും ഇരുട്ടടിയായി വെള്ളം വൈദ്യുതി എന്നിവയുടെ സബ്‌സഡി ഒഴിവാക്കാൻ ആലോചന. പ്രവാസികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും വെള്ളത്തിനും വൈദ്യുതിക്കും നൽകി വരുന്ന സർക്കാർ സബ്‌സിഡി ഒഴിവാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കൂടുതൽ സബ്‌സിഡികൾ വെട്ടിച്ചുരുക്കുവാൻ പദ്ധതിയുണ്ടെന്ന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എണ്ണ വിലയിടിവിനെ തുടർന്നുള്ള സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി മാംസത്തിനുള്ള സബ്‌സിഡി സർക്കാർ ഈയിടെയാണ് സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.
എണ്ണ വിലയിടിവിനെ തുടർന്ന് ഗൾഫിലെ സർക്കാറുകളെല്ലാം ചെലവ് നിയന്ത്രിക്കുകയും സബ്‌സിഡികൾ വെട്ടികുറക്കുന്നത് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ രാജ്യങ്ങൾക്കു സമാനമല്ല ബഹ്‌റൈന്റെ സ്ഥിതി. അയൽ രാജ്യങ്ങളെപ്പോലെ വലിയ കരുതൽ സമ്പത്ത് ബഹ്‌റൈനില്ല. എണ്ണ വിലയിടിവു മൂലം ബഹ്‌റൈന്റെ വരുമാനത്തിൽ വലിയ കുറവ് വന്നതായും മന്ത്രി പറഞ്ഞു.