- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഒരാൾക്ക് പരമാവധി ഉപയോഗിക്കാവുന്ന സിം കാർഡുകൾക്ക് നിയന്ത്രണം ; കടകൾ വഴിയുള്ള സിം കാർഡ് വില്പന നിരോധിക്കും; ബഹ്റിനിൽ സിംകാർഡ് ദുരുപയോഗം തടയാൻ പുതിയ നടപടികൾ വരുന്നു
മനാമ: ഒരാൾക്ക് പരമാവധി ഉപയോഗിക്കാവുന്ന സിം കാർഡുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും കടകൾ വഴിയുള്ള സിം കാർഡ് വില്പന നിരോധിക്കും രാജ്യത്തെ മൊബൈൽ സിംകാർഡ് ദുരുപയോഗം തടയാൻ പുതിയ നടപടികൾ കൈക്കൊള്ളാൻ അധികൃതർ തയ്യാറെടുക്കുന്നു. മൊബൈൽ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് ടി.ആർ.എ ഇത്തരം നടപടികളുമായി മുന്നോട്ടുപോകാൻ ത
മനാമ: ഒരാൾക്ക് പരമാവധി ഉപയോഗിക്കാവുന്ന സിം കാർഡുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും കടകൾ വഴിയുള്ള സിം കാർഡ് വില്പന നിരോധിക്കും രാജ്യത്തെ മൊബൈൽ സിംകാർഡ് ദുരുപയോഗം തടയാൻ പുതിയ നടപടികൾ കൈക്കൊള്ളാൻ അധികൃതർ തയ്യാറെടുക്കുന്നു.
മൊബൈൽ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് ടി.ആർ.എ ഇത്തരം നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഇതിനായി ടി.ആർ.എ മൊബൈൽ സേവന ദാതാക്കളുമായി ചേർന്ന് പദ്ധതികൾ ആവിഷ്‌കരിക്കും. തീരുമാനങ്ങൾ ഏഴുമാസത്തിനുള്ളിൽ നടപ്പിലാകും. പുതിയ നിർദേശമനുസരിച്ച് ഒരാൾക്ക് ഒരു സേവനദാതാവിൽ നിന്ന് പരമാവധി 10 പ്രീപെയ്ഡ് സിം കാർഡുകൾ മാത്രമേ വാങ്ങാൻ സാധിക്കൂ. ഇതിനുപുറമെ, സിം വിൽപന അതാത് കമ്പനികളുടെ ഔട്‌ലെറ്റ് വഴിയോ ടി.ആർ.എ അംഗീകാരമുള്ള വിൽപന സ്ഥാപനങ്ങൾ വഴിയോ ആയി ചുരുക്കും. ഉപഭോക്താക്കൾക്കായി ബോധവത്കരണ പരിപാടികളും നടത്തും.
സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത സിംകാർഡ് മറ്റാരെങ്കിലും ദുരുപയോഗം ചെയ്താലും നിയമനടപടി നേരിടേണ്ടി വരിക രജിസ്റ്റർ ചെയ്ത ആളാണ്. മറ്റാരെങ്കിലും തങ്ങളുടെ പേരിൽ കണക്ഷൻ എടുത്തിട്ടുണ്ടോ എന്ന കാര്യവും ഓരോരുത്തരും ഉറപ്പിക്കേണ്ടതാണ്. ബഹ്‌റൈനിൽ നിന്ന് പ്രവാസം അവസാനിപ്പിച്ചു പോകുന്നവർ അവരവരുടെ സിം കാർഡ് റദ്ദാക്കാൻ ശ്രദ്ധിക്കണം.