- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
റോഡ് പെട്രൊളിങ് വർദ്ധിപ്പിക്കും; ഗതാഗത ലംഘനങ്ങളും മത്സര ഓട്ടങ്ങളും കണ്ടെത്തി നടപടി; ബഹ്‌റിനിൽ ഗതാഗത വകുപ്പിന്റെ സേവനങ്ങൾ ഫാസ്റ്റ്ട്രാക്ക് മോഡലാക്കും
മനാമ : റോഡ് പെട്രൊളിങ് വർദ്ധിപ്പിക്കുകയും ഗതാഗത ലംഘനങ്ങളും മത്സര ഓട്ടങ്ങളും കണ്ടെത്തി ഉടനടി നടപടി എടുക്കാനുമായി ബഹ്‌റിനിൽ ഗതാഗത വകുപ്പ് ഫാസ്റ്റ് ട്രാക്ക് മോഡൽ ആക്കാനൊരുങ്ങുന്നു. ഗതാഗതലംഘനങ്ങലും മത്സര ഓട്ടങ്ങളും കണ്ടെത്തി ഉടനടി നടപടിയെടുക്കുന്ന തിനായുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഇതിനായി പുതിയ ഓഫീസുകൾ തുറക്കുക വഴി ടെക്‌നിക്കൽ ഇൻസ്പെക്ഷൻ സെക്ഷന്റെ ജോലിഭാരം കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. മാത്രമല്ല നടപടിക്രമങ്ങൾക്കുള്ള കാലതാമസം ഒഴിവാക്കി ഇവ വേഗത്തിലാക്കാനും നടപടി കൈക്കൊള്ളും. ചെറിയ അപകടങ്ങളോടനുബന്ധിച്ചുള്ള തുടർനടപടികൾക്കും, ടെക്‌നിക്കൽ ഇൻസ്പെ ക്ഷനുമായി സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാൻ ആഭ്യന്തര വകുപ്പ് മന്ത്രി ലഫ്റ്റ്‌നന്റ് കേണൽ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ട്രാഫിക് സേവനങ്ങൾ നടപ്പാക്കാൻ മുഹറഖിലെ സെക്യൂരിറ്റി കോംപ്ലക്‌സിൽ ഒരു ഓഫീസ് തുറന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഓഫീസുകൾ സിത്ര മാളിലും സാറിലും തുറക്കുമെന്ന് അധികൃതർ അറിയിച്ചു.അതോടൊപ്പം റോഡ് പെട്
മനാമ : റോഡ് പെട്രൊളിങ് വർദ്ധിപ്പിക്കുകയും ഗതാഗത ലംഘനങ്ങളും മത്സര ഓട്ടങ്ങളും കണ്ടെത്തി ഉടനടി നടപടി എടുക്കാനുമായി ബഹ്‌റിനിൽ ഗതാഗത വകുപ്പ് ഫാസ്റ്റ് ട്രാക്ക് മോഡൽ ആക്കാനൊരുങ്ങുന്നു.
ഗതാഗതലംഘനങ്ങലും മത്സര ഓട്ടങ്ങളും കണ്ടെത്തി ഉടനടി നടപടിയെടുക്കുന്ന തിനായുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഇതിനായി പുതിയ ഓഫീസുകൾ തുറക്കുക വഴി ടെക്‌നിക്കൽ ഇൻസ്പെക്ഷൻ സെക്ഷന്റെ ജോലിഭാരം കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. മാത്രമല്ല നടപടിക്രമങ്ങൾക്കുള്ള കാലതാമസം ഒഴിവാക്കി ഇവ വേഗത്തിലാക്കാനും നടപടി കൈക്കൊള്ളും.
ചെറിയ അപകടങ്ങളോടനുബന്ധിച്ചുള്ള തുടർനടപടികൾക്കും, ടെക്‌നിക്കൽ ഇൻസ്പെ ക്ഷനുമായി സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാൻ ആഭ്യന്തര വകുപ്പ് മന്ത്രി ലഫ്റ്റ്‌നന്റ് കേണൽ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഉത്തരവിട്ടിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ട്രാഫിക് സേവനങ്ങൾ നടപ്പാക്കാൻ മുഹറഖിലെ സെക്യൂരിറ്റി കോംപ്ലക്‌സിൽ ഒരു ഓഫീസ് തുറന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഓഫീസുകൾ സിത്ര മാളിലും സാറിലും തുറക്കുമെന്ന് അധികൃതർ അറിയിച്ചു.അതോടൊപ്പം റോഡ് പെട്രോളിങ് വർദ്ധിപ്പിക്കുകയും ചെയ്യും. നിയമലംഘനം കണ്ടെത്തിയാൽ 50 മുതൽ 500 ബഹ്റിൻ ദിനാർ വരെ പിഴ ചുമത്തുകയോ, ആറ് മാസം ജയിൽ ശിക്ഷ വിധിക്കുകയോ ചെയ്യും.