മനാമ : ബഹ്‌റിനിലെ സർക്കാർ ജോലിക്കാർക്ക് ചെയ്യുന്ന ജോലി ചെയ്ത് തീർക്കുന്നതനുസരിച്ചാ യിരിക്കും ഇനി മുതൽ വേതനം നൽകുന്നത്. ഇത് സംബന്ധിച്ച് നിലനിന്നിരുന്ന നിർദ്ദേശം സിവിൽ സർവീസ് ബ്യൂറോ (CSB) പ്രസിഡന്റ് അഹ്മദ് സയെദ് അൽ സയെദ് അംഗീകരിച്ചതിനെ തുടർന്നാണ് പുതിയ നടപടി.

മാനവവിഭവശേഷിയെ ഫലപ്രദമായ രീതിയിൽ വിനിയോഗിക്കാൻ വേണ്ടിയാണ് ഈ നയം. സർക്കാർ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഇത് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ജോലി ചെയ്ത് തീർക്കുന്നതനുസരിച്ച് വേതനം നൽകിയാൽ, ഓരോ സർക്കാർ സ്ഥാപനങ്ങളെയും ഏൽപ്പിക്കുന്ന ജോലികൾ മത്സരബുദ്ധിയോടെ ചെയ്ത് തീർക്കാൻ ജീവനക്കാർ ശ്രമിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2016ലെ ജോലികൾ വിലയിരുത്തുന്നത് ഈ സംവിധാനത്തിലായിരിക്കും. ഒരേ തട്ടിൽ വരുന്ന ജോലികൾ ഒരേ രീതിയിൽ വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.