മനാമ:ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രൻസ്‌വിംഗും ഇൻഡോർ ഗെയിംസ്‌വിംഗും സംയുക്തമായി പതിനേഴ് വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കായുള്ള ' റോൾ ദി ബാൾ ' സിക്‌സ്എ സൈഡ്ഫുട്‌ബോൾ ടൂർണമെന്റ്‌സംഘടിപ്പിച്ചു.

ഒൻപത് പേർ അടങ്ങുന്ന പതിനൊന്ന് ടീമുകൾ മൂന്ന് പൂളുകളിലായി മത്സരിച്ച ആദ്യ പാദത്തിൽ നിന്ന് മുന്നിലെത്തിയ നാല് ടീമുകളുടെ സെമി ഫൈനലുകളും കലാശകളിയും ഇന്നലെ വൈകിട്ട് 6 മുതൽ സമാജം ഫ്‌ളഡ് ലൈറ്റ് ഗ്രൗണ്ടിൽ നടന്നും. തുടർന്ന് നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്യും.

മത്സരങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം സമാജം പ്രസിഡന്റ് പി.വി രാധാ കൃഷ്ണപിള്ള നിർവഹിച്ചു. നൂറിൽപ്പരം കായികതാരങ്ങളുടെ പങ്കാളി ത്തവുംകായിക രംഗത്ത് യുവ തലമുറ കാട്ടുന്നഅർപ്പണവും ആവേശം നൽകുന്നതായും തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌വിദഗ്ദ്ധ പരിശീലന ത്തിനായി പദ്ധതികൾ നടപ്പിലാക്കുമെന്നുംമികച്ച താരത്തിനും കൂടുതൽ ഗോൾ സ്‌കോർ ചെയ്യുന്ന താരത്തിനും മികച്ച ഗോളിക്കും ഒപ്പം മികച്ച ഫെയർ ടീമംഗങ്ങൾക്കും ട്രോഫികൾ നൽകുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു.

മുൻ കേരള പൊലീസ് താരവും കേരളം ജൂനിയർ ടീമംഗവുമായിരുന്ന നിക്‌സണും മുൻ സന്തോഷ് ട്രോഫി താരവുമായിരുന്ന പാച്ചനും മത്സരങ്ങൾ നിയന്ത്രിച്ചു.പേട്രൻസ് കമ്മിറ്റികോർഡിനേറ്റർ വിനയ ചന്ദ്രൻ, കൺവീനർ ഫാത്തിമ ഖമ്മീസ്,ഈവന്റ് കോർഡിനേറ്റർ അനിൽ സി ആർ, ടോണി പെരുമാന്നൂർ മറ്റ് അംഗങ്ങൾ ചിൽഡ്രൻസ് വിങ് കമ്മിറ്റി സെക്രട്ടറി മാളവിക സുരേഷ്, സ്പോർട്സ് സെക്രട്ടറി റാനിയ നൗഷാദ്, അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി നന്ദു അജിത്, മറിയം ഖമ്മീസ്( ട്രഷറർ ),ഉദിത് ഉദയൻ( അസിസ്റ്റന്റ് മെംബെര്ഷിപ് സെക്രട്ടറി) മറ്റ് അംഗങ്ങൾ സമാജം വൈസ് പ്രസിഡന്റ് മോഹൻ രാജ് ,ഇൻഡോർ ഗെയിംസ് സെക്രട്ടറി ഷാനിൽ അബ്ദുൽ റഹുമാൻ, അസിസ്റ്റന്റ് സെക്രട്ടറി ടി.ജെ ഗിരീഷ്, മെമ്പർഷിപ് സെക്രട്ടറി ബിനു വേലിയിൽ, കലാ വിഭാഗം സെക്രട്ടറി ഹരീഷ്എമേനോന്; എന്നിവർ നേതൃത്വം നൽകി