- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
പൗരത്വ ഭേതഗതി നിയമം നടപ്പാക്കുവാൻ ബിജെപി സർക്കാർ തീരുമാനിച്ചത് ലോകസഭ തിരഞ്ഞെടുപ്പ് പരാജയ ഭീതി മൂലം: ഐ വൈ സി സി ബഹ്റൈൻ
മനാമ :ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരിക്കുവാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാർ പൗരത്വ ഭേതഗതി നടപ്പാക്കുവാൻ ശ്രമിക്കുന്നത്. വർഗ്ഗീയത ജനങ്ങളുടെ മനസ്സിൽ കുത്തിവെച്ച് അത് വോട്ടാക്കി മാറ്റുവാനാണ് ബിജെപി ശ്രമിക്കുന്നത്.വീണ്ടും ബിജെപി അധികാരത്തിൽ എത്തിയാൽ പൊതു തിരഞ്ഞെടുപ്പ് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി എം പി പ്രഖ്യാപിച്ചിരുന്നു . അതും ഇന്ന് പൗരത്വ വിഷയവുമായി ബന്ധപ്പെട്ട വിഷയത്തിൽ വന്ന സർക്കാർ ഉത്തരവും കൂടി കൂട്ടി വായിച്ചാൽ ഇന്ത്യ രാജ്യം ജനാതിപത്യത്തിൽ നിന്നും ഏകാതിപത്യത്തിലേക്ക് മാറും എന്നതിൽ യാതൊരു സംശയവുമില്ല.
പൗരത്വ നിയമം നടപ്പാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് പരസ്പരം ശത്രുക്കളാക്കി അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരം നിലനിർത്താനുള്ള ഹീനമായ ഫാസിസ്റ്റ് തന്ത്രമാണ് ബിജെപി നടപ്പാക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. അത് സംഘപരിവാർ ശക്തികളുടെ പിന്തുണയോടെ കേന്ദ്രം ഭരിക്കുന്ന ബിജെപി സാർക്കാരിനെതിരെ യുള്ള വോട്ടുകളായി മാറണമെന്ന് ഐ വൈ സിസി പ്രസിഡന്റ് ഫാസിൽ വട്ടൊളി, സെക്രട്ടറി അലൻ ഐസക്ക്,ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു