- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ഷിഫ അൽ ജസീറ റഇഫ്താർ മീൽ വിതരണം തുടങ്ങി
മനാമ: ഷിഫ അൽ ജസീറ ആശുപത്രി ആഭിമുഖ്യത്തിൽ 'റമദാൻ ബ്ലസ്സിങ്സ്' എന്ന പേരിൽ ഇഫതാർ മീൽ വിതരണം തുടങ്ങി. ആദ്യദിനം മനാമ സൂഖില്ലും പരിസരങ്ങളിലും സന്ദർശകർക്കും യാത്രക്കാർക്കും തൊഴിലാളികൾക്കുമായി രണ്ടായിരം ഇഫ്താർ മീൽ വിതരണം ചെയ്തു.
ആശുപത്രി അഡ്മിനിസ്ട്രേഷൻ മാനേജർ സക്കീർ ഹുസൈൻ, മാർക്കറ്റിങ് മാനേജർ മൂസ അഹമ്മദ്, ഫിനാൻസ് മാനേജർ ഫൈസൽ കെഎം, പർച്ചേഴ്സ് മാനേജർ ഷാഹിർ എംവി, എച്ച്ആർ മാനേജർ ഷഹ്ഫാദ്, ബിഡിഎം സുൽഫീക്കർ കബീർ, ജനറൽ സൂപ്പർവൈസർ ഷാജി മൻസൂർ, ഫാർമസി മാനേജർ നൗഫൽ ടിസി, മാർക്കറ്റിങ് കോർഡിനേറ്റർ ഷേർളിഷ് ലാൽ, കമ്മ്യൂണിക്കേഷൻ മാനേജർ അനസ് തുടങ്ങിയവർ നേതൃത്വം നൽകി.
ഷിഫ അൽ ജസീറ ആശുപത്രിയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായാണ് റമദാൻ കിറ്റ് വിതരണം. റമദാൻ അവസാനം വരെ തുടരുന്ന പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇഫതാർ മീൽ വിതരണം ചെയ്യുമെന്ന് കമ്പനി സിഇഒ ഹബീബ് റഹ്മാൻ അറിയിച്ചു.