- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
മാറ്റ് ബഹ്റൈൻ ഇഫ്താർ സംഗമം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
മനാമ : മഹൽ അസോസിയേഷൻ ഓഫ് തൃശ്ശൂർ (മാറ്റ് ബഹ്റൈൻ) റമളാനിലെ ഇരുപത്തിയെഴാം രാവിൽ മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും, മത സാമൂഹിക, സംസ്കാരിക രംഗത്തെ പ്രമുഖരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി.
വൈകിട്ട് 5 മണിക്ക് തുടങ്ങിയ സാംസ്കാരിക പരിപാടിയിൽ ഷെരീഫ് കൊടുങ്ങല്ലൂർ പ്രാർത്ഥന നടത്തി,സമസ്ത ബഹ്റൈൻ കോർഡിനേറ്റർ ബഷീർ ദാരിമി റംസാൻ സന്ദേശം നൽകി.
വീശിഷ്ടാതിഥിയായി പങ്കെടുത്ത ബഹ്റൈൻ പാർലിമെന്റ് അംഗം ഹസ്സൻ ഈദ് ബുക്കമ്മാസ് ഈദ് സംഗമം ഉത്ഘാടനം ചെയ്തു.
വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്തമാക്കിയ മാറ്റ് ബഹ്റൈൻ അംഗങ്ങളുടെ മക്കൾക്കുള്ള കമ്മിറ്റിയുടെ ഉപഹാരം ചീഫ് ഗസ്റ്റ് ഹസ്സൻ ഈദ് ബുക്കമ്മാസിൽ നിന്ന്
ഡോ. അസ്നാ ഷഹാഫാദ് ഷഹഫാദ്, ഹുദാ മുഹമ്മദ് ഷെരീഫ്,ഷെരീഫ് കൊടുങ്ങല്ലൂർ, ലാസിമാ അബ്ദുൽ മനാഫ്. മനാഫ് അഴീക്കോട് എന്നിവർ സ്വീകരിച്ചു.
മെമ്പർഷിപ്പ് വിതരണത്തിന്റെ ഭാഗമായി അംഗങ്ങൾക്ക് ഷിഫാ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ചുള്ള പ്രിവിലേജ് കാർഡ് വിതരണവും നടന്നു.
മാറ്റ് ബഹ്റൈൻ പ്രസിഡന്റ് ഗഫൂർ കയ്പമംഗലം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അലി കേച്ചേരി സ്വാഗതവും പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ളൈ, ഒ ഐ സി സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, സംസ്കാര തൃശ്ശൂർ പ്രസിഡന്റ് എം. ആർ. സുഗതൻ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ്,
ഇന്ത്യൻ സ്കൂൾ കോർ കമ്മിറ്റി കൺവീനർ ഹക്കീം, റെഫീഖ് അബ്ദുള്ള, എബ്രഹാം ജോൺ, ഫാസിൽ താമരശ്ശേരി എന്നിവർ സംസാരിച്ചു.
ബഹ്റൈനിലെ സാമൂഹിക മേഖലയിലെ പ്രമുഖരായ എൻ. കെ. വീരമണി,അസീൽ അബ്ദുൽ റഹ്മാൻ, ഫിറോസ് തിരുവത്ര, ബിനു കുന്നന്താനം,അഷ്റഫ് കാട്ടിൽ പീടിക,ബോബി പാറയിൽ,ഷൗക്കത്ത് കാൻഞ്ചി,നിയാസ് മഞ്ചേരി,അമൽ ദേവ്,അനിൽ യു. കെ,അനസ്സ് റഹീം,ഡോ. ശ്രീദേവി,മനോജ് വടകര,സിബിൻ സലിം,പി. വി. സിദ്ദിഖ്, റാഷിദ് എടക്കഴിയൂർ, മണിക്കുട്ടൻ,ജോതിഷ് പണിക്കർ,ശറഫുദ്ധീൻ മാരായമംഗലം,ജോഷി ഗുരുവായൂർ,വിജോ,നീരജ്, ദീപക് തണൽ,ജലീൽ ഗൾഫ് മാധ്യമം, ലുലു റീജണൽ മാനേജർ അബ്ദുൽ ഷുക്കൂർ എന്നിവരും മാറ്റ് സീനിയർ അംഗങ്ങളായ പി. കെ. ബീരവു, സിയാദ് തൃശൂർ,,ഹിളർ വലിയകത്ത്, ഷംസുദീൻ കാളത്തോട്, ജമാൽ ഇരിങ്ങാലക്കുട, സഗീർ അൽമുല്ല,ജമാൽ ഗുരുവായൂർ, എന്നിവർ സന്നിഹിതരായിരുന്നു.
ഇഫ്താർ സംഗമം ജോ. കൺവീനർ യൂസഫലി ചാവക്കാട്,വളണ്ടിയർ ചെയർമാൻ മനാഫ് അഴീക്കോട്,റിയാസ് ഇബ്രാഹിം,റെഷീദ് വെള്ളങ്ങല്ലൂർ, ഷാജഹാൻ മാള,സലിം ഹോട്പാക്ക്, ഷെഹീൻ കേച്ചേരി, സാദിഖ് തളിക്കുളം,റഫീഖ് അബ്ബാസ്,ഷാൻഹേർ മതിലകം, അസിൽ,ആരിഫ് പോർക്കുളം,മുഹമ്മദ് റാഫി മന്തുരുത്തി ,ഷഹാഫാദ്, ഷാജഹാൻ കേച്ചേരി,അഷ്റഫ് ഇരിഞ്ഞാലക്കുട,ലത്തീഫ് എടമുട്ടം,ശിഹാബ് വലിയകത്ത്, നജീബ് പി വി, ഹാരിസ് അബ്ദുൽ ലെത്തീഫ്, എം സി ഫർദ്ദിഷ്, ഫോട്ടോ ഗ്രാഫർ മുസ്തഫ എന്നിവർ നേതൃത്വം നൽകി.
കൺവീനർ ഹുസൈൻ വലിയകത്ത് നന്ദിയും പറഞ്ഞു.