- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ഇൻഡോ ബഹ്റൈൻ ഡാൻസ് മ്യൂസിക് ഫെസ്റ്റിവൽ സമാപനം നാളെ; കേരള ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥി
ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന ഇൻഡോ ബഹ്റൈൻ ഡാൻസ് മ്യൂസിക് ഫെസ്റ്റിവലിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച കേരള ഹൈക്കോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള അറിയിച്ചു. ചടങ്ങു 7 മണിക്ക് ആരംഭിക്കും
ഇന്ത്യൻ എംബസിയുടെയും ബഹ്റൈൻ അഥോറിറ്റി ഓഫ് കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിന്റെയും സഹായ സഹകരണത്തോടെ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ സാംസ്കാരിക പ്രസ്ഥാനമായ
സൂര്യയുടെ സഹകരണത്തോടെ ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന ഇൻഡോ ബഹറിൻ മ്യൂസിക്ക് ഡാൻസ് ഫെസ്റ്റിവലിന്റെ മുന്നാം എഡിഷന്റെ സമാപന സമ്മേളനത്തിലാണ് നിരവധി വിധിപ്രസ്താവനക ളിലൂടെയും സാമൂഹിക വിമർശനത്തിൽ എവിടെയും ശ്രദ്ധേയനായ ദേവൻ രാമചന്ദ്രൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയായി സംസാരിക്കുന്നത്.
തുടർന്ന് നടക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ പ്രമുഖ വയലിൻ സംഗീതജ്ഞനായ വിദ്വാൻ ഡോ. എൽ സുബ്രഹ്മണ്യത്തിന്റെ ക്ലാസിക്കൽ വയലിൻ കച്ചേരി ഉണ്ടായിരിക്കുമെന്നും സമാജം പത്രക്കുറിപ്പിൽ പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും വർഗീസ് കാരക്കൽ, ഫെസ്റ്റിവൽ കൺവീനർ പ്രശാന്ത് ഗോവിന്ദപുരം എന്നിവർ അറിയിച്ചു