- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ഇന്ത്യൻ സ്കൂൾ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസിന് ഉജ്വല തുടക്കം
മനാമ:വിദ്യാർത്ഥികളിൽ നേതൃപാടവവും ആശയ വിനിമയ പ്രാവീണ്യവും പരിപോഷിപ്പിക്കുന്ന ഇന്ത്യൻ സ്കൂൾ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസിന് ഇന്ന് (വെള്ളി) ഇസാ ടൗൺ കാമ്പസിൽ തുടക്കമായി. ദ്വിദിന സമ്മേളനത്തിന് ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് ദീപം തെളിയിച്ചു. തദവസരത്തിൽ സ്കൂൾ സെക്രട്ടറി വി.രാജപാണ്ഡ്യൻ, അസി.സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി.സതീഷ് , മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, എംയുഎൻ ഡയറക്ടർ ഛായ ജോഷി എന്നിവർ സന്നിഹിതരായിരുന്നു.
ആതിഥേയരായ ഇന്ത്യൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ, സേക്രഡ് ഹാർട്ട് സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ഏഷ്യൻ സ്കൂൾ, അൽ നൂർ ഇന്റർനാഷണൽ സ്കൂൾ, അൽ ഹെക്മ ഇന്റർനാഷണൽ സ്കൂൾ, ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി രണ്ട് ദിവസത്തെ സമ്മേളനത്തിൽ 350 ഓളം പ്രതിനിധികൾ പങ്കെടുക്കുന്നു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കോൺഫറൻസ് പൂർണ്ണമായും ആസൂത്രണം ചെയ്യുന്നത് വിദ്യാർത്ഥികളാണ് . ദേശീയ ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. സംഘാടക സമിതി പ്രതിനിധികളായ ലക്ഷ്മി സുധീർ, ഭദ്ര ശ്രീകുമാർ എന്നിവർ സ്വാഗതം പറഞ്ഞു. സെക്രട്ടറി ജനറൽ ജുമൈന ജുനൈദ് സമ്മേളനത്തിന്റെ ആരംഭ പ്രഖ്യാപനം നടത്തി.
അനുമോദന പ്രസംഗത്തിൽ വിദ്യാർത്ഥികളുടെ വിമർശനാത്മക ചിന്തകൾ, നേതൃത്വപരമായ കഴിവുകൾ എന്നിവ സമ്പന്നമാക്കാൻ സമ്മേളനം സഹായിക്കുമെന്ന് അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. തുടർന്ന് യു.എൻ നയതന്ത്ര ശൈലിയിൽ വിദ്യാർത്ഥികൾ അവരവരുടെ കൗൺസിലുകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി പിരിഞ്ഞു. ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ ഓരോ കൗൺസിലിലും മികവ് തെളിയിച്ച പ്രതിനിധികൾക്ക് വിവിധ അവാർഡുകൾ വിതരണം ചെയ്യും. സംഘാടക സമിതി ഭാരവാഹികളായ ജുമൈന ജുനൈദ് (സെക്രട്ടറി ജനറൽ), സാൻവി ഷെട്ടി (ഒസി സ്റ്റുഡന്റ് ഡയറക്ടർ), ഫാത്തിമ നലിം (ആർ ആൻഡ് ടി സ്റ്റുഡന്റ് ഡയറക്ടർ), ആരാധ്യ പ്രദീപ് (ഫിനാൻസ് ആൻഡ് സ്പോൺസർഷിപ്പ് ), ദക്ഷ് ജോഷി (ലോജിസ്റ്റിക്സ് ), സൗദ് അർഷിയാൻ (ഹോസ്പിറ്റാലിറ്റി ), ഗോപു അജിത് (മീഡിയ), അലൻ അഭിഷേഖ് (ഡിസൈൻ ), ഭദ്ര ശ്രീകുമാർ (പബ്ലിക് റിലേഷൻസ് ), അഷ്ടമി ശങ്കർ (സെക്യൂരിറ്റി ), നിഹാരിക സർക്കാർ (ഹോസ്പിറ്റാലിറ്റി ആൻഡ് ലോജിസ്റ്റിക്സ് ) , ദർശന (പബ്ലിക് റിലേഷൻസ് ), മിഷ്ക പ്രീതം (സെക്യൂരിറ്റി ), ലക്ഷ്മി സുധീർ (ട്രെയിനിങ് ) , തന്മയ് രാജേഷ് (ഗവേഷണം ), ഫ്ളോറൻസ പെരിയേര (നടപടിക്രമം ), അദ്വൈത് ഹരീഷ് (റിസർച്ച്), റെബേക്ക ആൻ ബിനു (ട്രെയിനിങ്) എന്നിവർ നേതൃത്വം നൽകി.