- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
കൊല്ലം പ്രവാസി അസോസിയേഷൻ- പ്രവാസിശ്രീ വനിതാ സമ്മേളനം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള വനിതാ സമ്മേളനം കെ.പി.എ വനിതാ വിഭാഗമായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ സൽമാനിയ സഗയ്യയിലെ കെ.സി.എ ഹാളിൽ വച്ചു സംഘടിപ്പിച്ചു. പ്രവാസിശ്രീ യൂണിറ്റ് സമ്മേളനം, പൊതു സമ്മേളനം എന്ന രണ്ടു സെഷനായിട്ടായിരുന്നു വനിതാ സമ്മേളനം. ആദ്യ സെഷനിൽ പ്രവാസിശ്രീ 10 യൂണിറ്റുകളുടെ റിപ്പോർട്ട് അവതരണവും, യൂണിറ്റ് പുനഃസംഘടനയും നടന്നു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച യോഗത്തിനു കോ-ഓർഡിനേറ്റർ മനോജ് ജമാൽ സ്വാഗതവും, നവാസ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. 10 യൂണിറ്റു ഹെഡുകൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറിന് റിപ്പോർട്ട് കൈമാറി. വൈ.പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് നടന്ന പൊതു സമ്മേളനം കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്ഘാടനം ചെയ്തു. ഡബ്ലിയു. എം. എഫ്. ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി, മുഖ്യാതിഥികളായി കെ.പി.എ രക്ഷാധികാരി ബിജു മലയിൽ, ഡബ്ലിയു. എം.സി. വൈ. പ്രസിഡന്റ് കാത്തു സച്ചിൻ ദേവ് എന്നിവർ സംസാരിച്ചു. പ്രദീപ അനിൽ അദ്ധ്യക്ഷയായിരുന്ന യോഗത്തിനു റസീല മുഹമ്മദ് സ്വാഗതവും, ജ്യോതി പ്രമോദ് നന്ദിയും പറഞ്ഞു. ജിബി ജോൺ, സുമി ഷമീർ എന്നിവർ യോഗം നിയന്ത്രിച്ചു. തുടർന്ന് കുട്ടികളുടെയും സൃഷ്ടി കലാകാരന്മാരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളായ രമ്യ ഗിരീഷ്, അഞ്ജലി രാജ്, ഷാമില ഇസ്മായിൽ , ബ്രിന്ദ സന്തോഷ്, സൃഷ്ടി അംഗങ്ങളായ ദിൽഷാദ് രാജ്, ഷഹീൻ മഞ്ഞപ്പാറ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.