- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
വർഗീയതയ്ക്കും ഏകാധിപത്യത്തിനും മേൽ ജനാതിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും വിജയം :ഐവൈസിസി ബഹ്റൈൻ
മനാമ :ലോകസഭ തിരഞ്ഞെടുപ്പ് ഫലം ജനാതിപത്യ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണ്, മതേതരത്വ രാജ്യത്ത് വർഗീയ ശക്തികൾക്ക് സ്ഥാനമില്ല എന്ന് തെളിയിക്കുന്നതാണ് ഫലം. കോൺഗ്രസ് പാർട്ടിയുടെ ശക്തമായ തിരിച്ചു വരവും, ഇന്ത്യ സഖ്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസവും ഈ തിരഞ്ഞെടുപ്പിൽ കാണുവാൻ സാധിച്ചു. രാഹുൽ ഗാന്ധിയുടെ വിജയമായി ഇതിനെ വിലയിരുത്താം. നരേന്ദ്ര മോദിയുടെ അഹങ്കാരത്തിന് ജനങ്ങൾ തിരിച്ചടി നൽകി എന്ന് വേണം കരുതുവാൻ.ഈ പരാജയത്തിന്റെ ഉത്തവാദിത്വം ഏറ്റെടുത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറി നിൽക്കണം.
മതേതരത്വ ഇന്ത്യക്കായ് പോരാട്ടം നയിച്ച ഇന്ത്യ മുന്നണി നേതാക്കളെയും വോട്ടർമാരെയും അഭിനന്ദന്ദിക്കുന്നതായി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ വാർത്താകുറുപ്പിൽ അറിയിച്ചു.
കേരളത്തിലെ യു ഡി എഫ് ന്റെ വിജയം പിണറായി വിജയൻ സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ അടിയാണ്.സ്വജന പക്ഷപാതവും , അഴിമതി ഭരണവും എൽ ഡി എഫ് ന്റെ മുഖമുദ്രയായി മാറി അത് മനസിലാക്കിയ ജനങ്ങൾ എൽ ഡി എഫ് നെ അകറ്റി നിർത്തി. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ആയി തുടരുവാൻ ധാർമിക അവകാശമുണ്ടോ എന്ന് കൂടി ആത്മ പരിശോധന നടത്തണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. എണ്ണയിട്ട യന്ത്രം പോലെ കേരളത്തിൽ പ്രവർത്തിച്ച യു ഡിഫ് നേതൃത്വത്തെയും നിയുക്ത എം പി മാരെയും അഭിനന്ദിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു