- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
എം.ജി.ശ്രീകുമാറും സംഘവും ബഹ്റൈനിലെത്തുന്നു; ജൂൺ 18 ന് ഏഷ്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ 'മധുമയമായ് പാടാം'
മനാമ: നാൽപതുവർഷമായി മലയാള ചലച്ചിത്രഗാനരംഗത്ത് നിറഞ്ഞുനിൽക്കുന്ന അനുഗ്രഹീത ഗായകൻ എം.ജി. ശ്രീകുമാർ ബഹ്റൈനിലെത്തുന്നു. ഗൾഫ് മാധ്യമം 25ാം വാർഷികത്തോടനുബന്ധിച്ചാണ്, ജൂൺ 18 ന് ഏഷ്യൻ സ്കൂൾ എ.പി.ജെ. അബ്ദുൽ കലാം ഹാളിൽ സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'മധുമയമായ് പാടാം' മെഗാ സംഗീത പരിപാടി. എം.ജി. ശ്രീകുമാർ ചലച്ചിത്രഗാനരംഗത്തെത്തിയതിന്റെ നാല് സുന്ദരദശകങ്ങളുടെ ആഘോഷം കൂടിയാകും 'മധുമയമായ് പാടാം'.
എം.ജിയോടൊപ്പം വൻ താരനിരയാണ് പവിഴദ്വീപിലെത്തുന്നത്. വേറിട്ട ആലാപന ശൈലികൊണ്ട് യുവാക്കളുടെ ഹരമായി മാറിയ വിധു പ്രതാപ്, 'നീ ഹിമമഴയായ്....' അടക്കം പുതുപുത്തൻ ഗാനങ്ങളിലുടെ മലയാള സംഗീതരംഗത്തെ വിസ്മയമായി മാറിയ നിത്യ മാമ്മൻ, അവതരണ മികവിൽ പകരംവെക്കാനില്ലാത്ത താരം മിഥുൻ രമേഷ്, റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ ലിബിൻ സക്കറിയ, അസ്ലം അബ്ദുൽ മജീദ്, ശിഖ പ്രഭാകരൻ,റഹ്മാൻ പത്തനാപുരം തുടങ്ങി നിരവധിപേർ ഈ സംഗീതരാവിൽ ഒത്തുചേരും.
'മധുമയമായ് പാടാം' സംഗീത നിശയുടെ ടിക്കറ്റുകൾ വനാസ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഈ മാസം പത്തുവരെ 15 ശതമാനം ഡിസ്കൗണ്ടോടെ ലഭ്യമാണ്. ടിക്കറ്റുകൾക്ക് 34619565 എന്ന നമ്പരിൽ വിളിക്കാം.