- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ബഹറിൻ കേരളീയ സമാജം ഈദാഘോഷം നാളെ; സംഗീത നിശയിൽ കണ്ണൂർ ഷെരീഫും സംഘവും അവതരിപ്പിക്കുന്ന ഈദ് മ്യൂസിക് നൈറ്റ്
ത്യാഗ സന്നദ്ധതയുടെയും ജീവിത വിശുദ്ധിയുടെയും സന്ദേശങ്ങൾ പകരുന്ന വലിയ പെരുന്നാളിനോട് അനുബന്ധിച്ച് ബഹറിൻ കേരളീയ സമാജം വിപുലമായ ഈദാഘോഷം ജൂൺ 20ന് സംഘടിപ്പിക്കുമെന്ന് കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള , ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, എന്റർടൈന്മെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം എന്നിവർ അറിയിച്ചു,
സമാജം ഈദ് ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സംഗീത നിശയിൽ കണ്ണൂർ ഷെരീഫും സംഘവും അവതരിപ്പിക്കുന്ന ഈദ് മ്യൂസിക് നൈറ്റ് ശ്രദ്ധേയമായ പരിപാടിയായിരിക്കുമെന്നും ജനകീയമായ മാപ്പിളപ്പാട്ടുകളും സിനിമാഗാനങ്ങളും കോർത്തിണക്കിയ മികച്ച സംഗീതവിരുന്നായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.
പാരമ്പര്യ ഒപ്പനയും സിനിമാറ്റിക് ഒപ്പനകളും എംസിഎംഎ മുട്ടിപ്പാട്ട് സംഘം അവതരിപ്പിക്കുന്ന മുട്ടിപ്പാട്ട് എന്നിവ ഈദ് ആഘോഷങ്ങളെ വർണ്ണാഭമാക്കുന്നതായിരിക്കും.
കെ ടി സലിം, അൽത്താഫ് തുടങ്ങിയവർ കൺവീനർമാരായ ഈദ് ആഘോഷ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
ജൂൺ 20 വൈകുന്നേരം 7 30 മുതൽ പരിപാടികൾ ആരംഭിക്കുമെന്നും പൊതുജനങ്ങൾ എല്ലാവർക്കും പരിപാടികൾ ആസ്വദിക്കാനുള്ള ക്രമീകരണങ്ങൾ ബഹറിൻ കേരളീയ സമാജത്തിൽ ഒരുക്കിട്ടുണ്ട്.ജൂൺ ഇരുപത് വ്യാഴം വൈകുന്നേരം 7. 30 മുതൽ മുതൽ പരിപാടികൾ ആരംഭിക്കുന്നതായിരിക്കും.
ഈദ് ആഘോഷങ്ങളുടെ ഭാഗമായി ബിരിയാണി പാചക മത്സരവും അന്നേദിവസം അരങ്ങേറുന്നത് ആയിരിക്കും.സിജി ബിനു,ശ്രീവിദ്യാ വിനോദ് എന്നിവരാണ് ബിരിയാണി മത്സരങ്ങളുടെ കൺവീനർമാർ. മികച്ച ബിരിയാണി അവതരിപ്പിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി റിയാസ് ഇബ്രാഹിം 3318 9894 കെ ടി സലീം 3375 0999
സിജി ബിനു 3630 2137 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.