മനാമ: ഗുദൈബിയ ഭാഗത്ത് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഗുദൈബിയ കൂട്ടം ഷിഫ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗുദൈബിയ കൂട്ടത്തിലെ അംഗങ്ങളും കുടുംബാംഗങ്ങളുമായി ഇരുന്നൂറോളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. വിവിധ തരം രക്ത പരിശോധനകളും ജനറൽ, ഓർത്തോ, ഗൈനക്കോളജി, പീഡിയാട്രിക്, ജനറൽ സർജറി, ഇഎൻടി ഡോക്ടർമാരുടെ സേവനവും മനാമ ഷിഫ അൽജസീറ ഹോസ്പിറ്റലിൽ ഒരുക്കിയിരുന്നു.

ക്യാമ്പിന്റെ സമാപന യോഗത്തിൽ ഗുദൈബിയ കൂട്ടം മുഖ്യ അഡ്‌മിൻ സുബീഷ് നെട്ടൂർ, രക്ഷാധികാരികളായ കെ.ടി. സലിം, സയ്ദ് ഹനീഫ്, റോജി ജോൺ, സാമൂഹിക പ്രവർത്തകൻ അൻവർ നിലമ്പൂർ, ഷിഫ അൽജസീറ ഹോസ്പിറ്റൽ പ്രതിനിധി സുൾഫിക്കർ എന്നിവർ സംസാരിച്ചു. നാട്ടിലേക്ക് മടങ്ങിപ്പോകുന്ന സുൽത്താൻ ഖാൻ സലീമിന് ഗുദൈബിയ കൂട്ടം ഉപഹാരം നൽകി. പിറന്നാൾ ആഘോഷിക്കുന്ന നിച്ചു അൻഷുൽജിത്തിനെ അനുമോദിച്ചു. അനുപ്രിയ, രേഷ്മ മോഹൻ അൻസാർ മൊയ്ദീൻ, മുജീബ് റഹ്മാൻ, ജിഷാർ കടവള്ളൂർ, ഗോപിനാഥൻ, ഫയാസ് ഫസലുദീൻ, റിയാസ് വടകര, മുഹമ്മദ് തൻസീർ, ശ്രീകല സജീഷ്, സ്‌നേഹ അഖിലേഷ്, ഇല്ലിയാസ്,അരുൺ, അനൂപ്, സജീഷ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.