മനാമ : ലോകസഭ പ്രതിപക്ഷ നേതാവായി തിരഞ്ഞടുക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ അഭിനന്ദനം അറിയിച്ചു. രാജ്യത്തിന്റെ ഭരണ ഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ വിജയം കൂടി ആയിരുന്നു ലോകസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചതെന്നും, കോൺഗ്രസ്സ് ഇനി തിരിച്ചു വരില്ല എന്ന് പറഞ്ഞവർക്കു മുന്നിൽ, കേന്ദ്ര ബിജെപി സർക്കാർ ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തു കോൺഗ്രസിനെ ദുർബലപെടുത്താൻ നടത്തിയ ശ്രമങ്ങൾ എല്ലാം തന്നെ സത്യവും നീതിയും ഉയർത്തിപിടിച്ചു കൊണ്ടു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നേരിട്ട് കൊണ്ടു രാജ്യത്തിനു പുതു പ്രതീക്ഷ നൽകാൻ സാധിച്ചുവെന്നും,ഭരത് ജോഡോ യാത്രയിലൂടെ രാജ്യത്തുടനീളം കാൽനടയായി സഞ്ചരിച്ച് ജനങ്ങളുടെ വിഷയം മനസ്സിലാക്കിയും പഠിച്ചും സഭക്കകത്തും, പുറത്തും അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് വളരെ മികച്ചതാണെന്നും, നരേന്ദ്രമോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ പോകുന്ന പ്രതിപക്ഷ നിരയെ നയിക്കാൻ അദ്ദേഹം പ്രാപ്തനാണെന്നും, ഭരണഘടന ഉയർത്തിപ്പിടിച്ചു ക്രിയാത്മക പ്രതിപക്ഷമാവാൻ സാധിക്കുമെന്നും ഐ വൈ സി സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ വാർത്താ കുറിപ്പിൽ അഭിപ്രായപ്പെട്ടു.