- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
സൂഖ് തീപ്പിടുത്തത്തിന് ഇരയായ ചെറുകിട ഷോപ്പുകളിൽ ജോലി ചെയ്യുന്ന 5 പേർക്ക് ഇന്ത്യൻ എംബസി എയർ ടിക്കറ്റുകൾ നൽകി
മനാമ: മനാമ സൂഖ് തീപ്പിടുത്തത്തിന് ഇരയായ ചെറുകിട ഷോപ്പുകളിൽ ജോലി ചെയ്യുന്ന 5 പേർക്ക് ഇന്ത്യൻ എംബസി നാട്ടിലേക്ക് പോകാനുള്ള എയർ ടിക്കറ്റുകൾ നൽകി. ഐസിആർഎഫ് മുൻകൈ എടുത്ത് ഇന്ത്യൻ എംബസിയിൽ വിളിച്ചു ചേർത്ത മീറ്റിംഗിൽ തീപിടുത്തത്തിന് ഇരയായവരെ സഹായിക്കാനായി ഉണ്ടാക്കിയ കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം നാട്ടിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവരോട് അപേക്ഷ നൽകാൻ എംബസ്സി ആവശ്യപ്പെടുകയായിരുന്നു .
മനാമ കെ സിറ്റിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി നൽകിയ ആദ്യ ബാച്ച് എയർ ടിക്കറ്റുകൾ ഐസിആർഎഫ് പ്രതിനിധികൾ സഹായകമ്മിറ്റിക്ക് കൈമാറി. തുടർന്ന് പ്രസ്തുത ടിക്കറ്റുകളും സഹായകമ്മിറ്റിയുടെ പ്രത്യേക സാമ്പത്തിക സഹായവും നാട്ടിലേക്ക് പോകുന്നവരെ ഏൽപ്പിച്ചു.
Next Story