- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
മനാമ സൂഖ് അഗ്നിബാധ : കെഎംസിസി ആശ്വാസം ധനം വിതരണം ചെയ്തു
മനാമ: മനാമ സൂഖിൽ അഗ്‌നി ബാധയെ തുടർന്ന് ദുരിതമനുഭവിക്കുന്ന കച്ചവടക്കാർക്ക് ആശ്വാസമായി കെഎംസിസി ബഹ്റൈൻ ധനസഹായം നൽകി.തീ നാളങ്ങൾ നക്കി തുടച്ച മനാമ സൂഖിൽ ഒന്നും അവശേഷിക്കാതെ കഷ്ടപ്പെടുകയാണ് കച്ചവടക്കാർ. ചെറിയ വരുമാനക്കാരാണ് ഭൂരിഭാഗവും. കടകൾ കത്തിയതിനെ തുടർന്ന് ജോലിക്ക് പോകാനോ ബിസിനസ് നടത്താനോ കഴിയാതെ പത്ത് ദിവസത്തിലധികമായി റൂമുകളിൽ കഴിയുകയാണ് ഭൂരിഭാഗം പേരും.. ഇനി കടകൾ എപ്പോൾ തുറക്കുമെന്നതും അറിയാതെ അനീശ്ചിതത്തിലാണ്. ഈ സാഹചര്യത്തിൽ നാട്ടിലെ ആശ്രതർക്ക് കുടുംബ ചെലവിന് പണം അയക്കാനോ ഇവിടുത്തെ ദൈനം ദിന കാര്യങ്ങൾക്ക് തന്നെയും പ്രയാസപ്പെടുകയാണ്.
ഈ പ്രത്യേക സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം എ. കെ. എം. അഷ്റഫ് MLA യുടെയും കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്റെയും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന്റെയും നേതൃത്വത്തിൽ സൂഖ് സന്ദർശിച്ചു സ്ഥിതി ഗതികൾ വിലയിരുത്തിയിരുന്നു. സംസ്ഥാന ഭാരവാഹികൾ വിവിധ ജില്ല ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രതിനിധി സംഘം ദുരിത ബാധിതരെ നേരിട്ടു കണ്ട് സംസാരിച്ചിരുന്നു.
ദുരിതം സംഭവിച്ച ഉടനെ ആവശ്യക്കാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ളവ കെഎംസിസി നേരിട്ടു ഏർപ്പാട് ചെയ്തിരുന്നു. കൂടാതെ റൂമുകളിൽ ഭക്ഷണം ഉണ്ടാക്കുന്നവർക്ക് ക്യാപിറ്റൽ ഗവൺറെറ്റ് കെഎംസിസി മുഖേന ഡ്രൈ ഫുഡ് കിറ്റുകൾ വിതരണം ചെയ്തിരുന്നു.
സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് സാമ്പത്തിക സഹായം നൽകാൻ കെഎംസിസി ഭാരവാഹികൾ അടിയന്തിര യോഗം ചേർന്ന് തീരുമാനിച്ചത്.