- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bahrain
- /
- Association
ബഹ്റൈന്‍ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി
ബഹ്റൈന്‍ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിലും ബഹ്റൈന്‍ മാര്‍ത്തോമാ സുവിശേഷ സേവികാ സംഘത്തിന്റെ സഹകരണത്തോടും സെപ്റ്റംബര്‍ മാസം 20 നു രാവിലെ 10.45 മുതല്‍ സനദില്‍ ഉള്ള മാര്‍ത്തോമ്മാ കോംപ്ലക്‌സില്‍ വച്ച് നടത്തപ്പെട്ടു. കാര്യപരിപാടികള്‍ ഇടവക വികാരിയും യുവജനസഖ്യം പ്രസിഡന്റുമായ റവ. ബിജു ജോണ്‍ അധ്യക്ഷതയില്‍ കൂടുകയും ഇടവക സഹ വികാരിയും യുവജനസഖ്യം വൈസ് പ്രസിഡന്റുമായ റവ. ബിബിന്‍സ് മാത്യൂസ് ഓമനാലി ആശംസകള്‍ അറിയിക്കുകയും ചെയ്തു.
വിവിധയിനം മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവക്കൊപ്പം വന്നു കൂടിയ എല്ലാവര്‍ക്കും വിഭവ സമൃദ്ധമായ സദ്യയും ക്രമീകരിച്ചു.സേവികാസംഘം വനിതാ വൈസ് പ്രസിഡന്റ് ശ്രീമതി കുഞ്ഞുമോള്‍ അലക്‌സാണ്ടര്‍ സ്വാഗതം ആശംസിച്ചു; യുവജനസഖ്യം സെക്രട്ടറി ഹര്‍ഷ ആന്‍ ബിജു കൃതജ്ഞത രേഖപ്പെടുത്തി. ആര്‍പ്പോ 2024 ന്റെ കണ്‍വീനറായി നിതീഷ് സക്കറിയ പ്രവര്‍ത്തിച്ചു.