- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹറൈൻ കേരളീയ സമാജം ശ്രാവണം; കബഡി മത്സരം സംഘടിപ്പിച്ചു
ബഹറൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച, ഇന്ത്യൻ ഡിലൈറ്റ് ട്രോഫിക്ക് വേണ്ടി കബഡി മത്സരം സംഘടിപ്പിച്ചു.ടൂർണമെന്റിൽ ആകെ 8 ടീമുകൾ പങ്കെടുത്തു BKS ഇന്ത്യൻ ഡിലൈറ്റ് ട്രോഫി ജേതാക്കൾ : ടീം പട്ട്‌ല ബികെഎസ് ഇന്ത്യൻ ഡിലൈറ്റ് ട്രോഫിയുടെ റണ്ണറപ്പ്: ശിവ ഗംഗ സേമായി.
ടൂർണമെന്റിലെ മികച്ച കളികാരായി : കലന്ദർ സർഫർസ് , ( ടീം പട്ട്‌ല ) മികച്ച ഡിഫൻഡർ - മുഹമ്മദ് അൻസാഫ്, (ടീം പട്ട്‌ല ,)മികച്ച റൈഡർ - പുനീത് കുമാർ - (ശിവ ഗംഗ സേമായി) നവതാരം - വൈഷ്ണവ് കൃഷ, തുളുനാട് എന്നിവരെ തിരഞ്ഞെടുത്തു.
കബഡി ടീം റഫറിമാർ: സുരേഷ് കുമാർ & ഷാജി ദിവാകരൻ എന്നിവരായിരുന്നു. സമാജം ഇൻഡോർ സ്‌പോർട്ട്‌സ് സെക്രട്ടറി പോൾസൺ, കൺവീനർ രാജേഷ് കോടോത്ത് തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു.
മത്സര വിജയികളെ അനുമോദിക്കുന്നതായി സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള, വർഗ്ഗീസ് കാരക്കൽ മറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ബഹറൈൻ കേരളീയ സമാജം വാർത്തക്കുറിപ്പിൽ അറിയിച്ചു.