ഹറൈൻ കേരളീയ സമാജത്തിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വെള്ളിയാഴ്ച പൂക്കള മത്സരവും വടംവലി മത്സരവും നടന്നു.രാവിലെ ഒൻപതുമണിക്കാരംഭിച്ച പൂക്കള മത്സരത്തിൽ നിരവധി സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധികരിച്ചും പൂക്കളമൊരുക്കി.

രണ്ടു വർഷത്തെ കോവിഡ് പ്രതിസന്ധിക്കു ശേഷം നടത്തുന്ന സമാജം ഓണാഘോഷത്തിൽ അത്ഭുതപൂർവ്വമായ ജനപങ്കാളിത്തമാണുണ്ടായത്. സമാജം ഓണാഘോഷമായ ശ്രാവണം 22 ലെ കലാകായിക പരിപാടികൾ സമാജം മെംബേഴ്‌സിന് പുറമേ പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്ന രീതിയിൽ വിപുലികരിച്ചിരിക്കുകയാണെന്നും മത്സര ഇനങ്ങളിൽ പങ്കെടുത്ത മുഴുവൻ പേർക്കും നന്ദി രേഖപ്പെടുത്തുന്നതായും വിജയികളെ അനുമോദിക്കുന്നതായും സമാജം പത്രക്കുറിപ്പിൽ പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും ഓണാഘോഷ കമ്മിറ്റിക്കുവേണ്ടി എംപി. രഘു, ശങ്കർ പല്ലൂർ എന്നിവർ സമാജം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

പൂക്കള മത്സര വിജയികൾ : മന്ദാരം ടീ0 ഒന്നാം സ്ഥാനവും , ബി കെഎസ് ലൈബ്രറി ടീ0 രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം ബി കെ എസ് ബാഡ്മിന്റൺ ടീ0. പൂക്കള മത്സരം കൺവീനർ ജോസ് ചാലിശ്ശേരി അജിത രാജേഷ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു

വടം വലി മത്സര വിജയികൾ പുരുഷന്മാർ : ഓപ്പൺ വെയ്റ്റ് കാറ്റഗറി ഒന്നാം സ്ഥാനം ആര്യൻസ് ടീ0 വി ജയിച്ചു രണ്ടാം സ്ഥാനം ബഹ്റൈൻ പ്രതിഭ .

വടം വലി മത്സര വിജയികൾ സ്ത്രീകൾ : ഒന്നാം സ്ഥാനം ബ്ലാക്ക് തണ്ടേഴ്‌സ് രണ്ടാം സ്ഥാനം ബഹ്റൈൻ പ്രതിഭ

വടം വലി മത്സര വിജയികൾ പുരുഷന്മാർ 580 kg result : ബഹ്റൈൻ ബ്രദേഴ്സ് A ടീ0 ഒന്നാം സ്ഥാനവും ബഹ്റൈൻ ബ്രദേഴ്സ് B ടീ0 രണ്ടാം സ്ഥാനം നേടി . വടം വലി മത്സരം കൺവീനർ രാജേഷ് കോടോത്ത്