- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ കേരളീയ സമാജം പുസ്തകോത്സവത്തിന് തുടക്കമായി; സിജു വിൽസണുമായി മുഖാമുഖം ഇന്ന്
മനാമ: ബഹ്‌റൈൻ കേരളീയ സമാജവും ഡിസി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും തുടക്കമായി.ഇന്നലെ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ പുസ്തകമേളയ്ക്ക് തിരി തെളിയിച്ചു.സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.
പ്രമുഖ കവിയും വിവർത്തകനും ചലച്ചിത്ര ഗാന രചയിതാവുമായ അൻവർ അലി ആയിരുന്നു വിശിഷ്ടാടാതിഥിഡി.സി.ബുക്‌സ് ചെയർമാൻ ഡി.സി. രവി, പി.ഉണ്ണികൃഷ്ണൻ, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവരും സന്നിഹിതരായിരുന്ന ചടങ്ങിൽജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതവും പുസ്തകമേളയുടെ ജനറൽ കൺവീനർ ഷബിനി വാസുദേവ് കൃതജ്ഞതയും പറഞ്ഞു. ഉദ്ഘാടനാനന്തരം അൻവർ അലിയുമായുള്ള മുഖാമുഖം നടന്നു.
മേളയുടെ രണ്ടാം ദിവസമായ ഇന്ന് പ്രശസ്ത ചലച്ചിത്ര താരം സിജു വിൽസനാണ് ഇന്നത്തെ അതിഥി.തിരുവിതാംകൂറിന്റെ ചരിത്ര പറയുന്ന, ഈ വർഷത്തെ ശ്രദ്ധേ ചലച്ചിത്രങ്ങളിലൊന്നായ പത്തൊമ്പതാം നൂറ്റാണ്ട് എന്ന വിനയൻ ചിത്രത്തിന്റെ തിരക്കഥയുടെ പ്രകാശനം സിജു വിൽസൺ നിർവ്വഹിക്കും. താരവുമായുള്ള മുഖാമുഖവും ഇതോടനുബന്ധിച്ച് നടക്കും.
സമാജം ചിത്രകലാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ നൂറോളം ചിത്രകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സമൂഹ ചിത്രരചനയുംകലാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈറൈനിലെ വിവി ഇന്ത്യൻ സംഘടനകളിലെ കലാകാരമാർ അവതരിപ്പിക്കുന്ന കാലിഡോസ്‌കോകോപ്പുമാണ് ഇന്നത്തെ മറ്റ് പരിപാടികൾ
പുസ്തകോത്സവത്തിന് റ മൂന്നാം ദിവസമായ നാളെ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രശസ്ത വാഗ്മിയും പാർലമെന്റ് അംഗവുമായ ശശി തരൂരും പ്രശസ്ത റേഡിയോ അവതാരകനും എഴുത്തുകാരനുമായ ജോസഫ് അന്നക്കുട്ടി ജോസും അതിഥികളായി പങ്കെടുക്കും. ചടങ്ങിൽ വെച്ച്ജോസഫ് അന്നക്കുട്ടി ജോസിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനവും നടക്കും