- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവം; ഫോട്ടോപ്രദർശന ഉദ്ഘാടനം നടത്തി
ബഹ്‌റൈൻ കേരളീയ സമാജം ഡി.സി.ബുക്സ് ആറാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ബി കെഎസ് ഫോട്ടോഗ്രാഫിക്ലബ് നടത്തുന്ന ഫോട്ടോപ്രദർശന ഉദ്ഘാടനം സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു.
ഇന്ത്യൻ അമ്പാസിഡർ HE പിയുഷ് ശ്രീവാസ്തവ ബഹ്‌റൈൻ കേരളിയ സമാജം ഡി.സി ബുക്സ് ആറാമത് അന്താരാഷ്ട്ര പുസ്തകോത്സവ മേളയും മേളയോടനുബന്ധിച്ചു നടത്തുന്ന ബി.കെ.എസ് ഫോട്ടോഗ്രാഫിക്ലബിന്റെ ഫോട്ടോ എക്‌സിബിഷൻ ഹാളും സന്ദർശിച്ചു
ഇന്നലെ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രശസ്ത യുവ എഴുത്തുകാരി ശ്രീ പാർവ്വതി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസി എഴുത്തുകാരൻ ആദർശ് മാധവൻകുട്ടിയുടെ ' തിരുവനന്തപുരം ക്രൈം കഥകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനവും ശ്രീപാർവ്വതി നിർവ്വഹിച്ചു.സഹൃദയ നാടൻ പാട്ടുസംഘം, മുരുകൻ കാട്ടാക്കടയുടെ കവിതയെ ആധാരമാക്കി അവതരിപ്പിച്ച സൂര്യകാന്തിനോവ് എന്ന ദൃശ്യാവിഷ്‌കാരവും അരങ്ങേറി.
ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ ഇന്നലെ പുസ്തകമേള സന്ദർശിച്ചു.
പുസ്തകൊത്സവത്തിൽ ,19.11.2022 nu ബഹ്‌റൈൻ കേരളീയ സമാജംസ്‌കൂൾ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന എന്മകജെ എന്ന നാടകം അരങ്ങേറും.പത്തുനാൾ നീണ്ടു നിൽക്കുന്ന മേള നവംബർ 20 ന് അവസാനിക്കും.