- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം; ശ്രാവണം 23- ഓഫിസ് ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും നടന്നു
ബഹ്റൈൻ കേരളീയ സമാജത്തിന്റെ രണ്ടുമാസറ്റോളം നീണ്ടു നിൽക്കുന്ന ഓണാഘാഷങ്ങളുടെ കമ്മറ്റി ഓഫിസ് ഉദ്ഘാടനവും ഔദ്യോഗിക പോസ്റ്റർ റിലീസ് കർമ്മവും സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള നിർവഹിച്ചു. ഇരുന്നൂറിൽപരം കമ്മറ്റിയംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം 23 ജനറൽ കൺവീനർ സുനേഷ് സാസ്‌കോ എന്നിവർ സംസാരിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഓണാഘോഷത്തിന്റെ ആഘോഷപരിപാടികൾ ഓഗസ്റ്റ് മാസം 3ന് ആരംഭിച്ചു സെപ്റ്റംബർ 29 വരെ വരെ നീണ്ടുനിൽക്കും. കലാസാംസ്‌കാരിക രംഗത്തെ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ യോഗം വിലയിരുത്തി.
Next Story