മനാമ:ഐ വൈ സി ഇന്റർനാഷണൽ ബഹ്റൈൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഭാരത് ജോഡോ യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി മീറ്റ് ദ എം പി പ്രോഗ്രാം സംഘടിപ്പിക്കുന്നു. ആലത്തൂർ ലോക്സഭ അംഗവും യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ കുമാരി രമ്യ ഹരിദാസ് ക്യാമ്പയിന്റെ ഭാഗമായി പങ്കെടുത്ത് സംസാരിക്കും.

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ് ഗ്ലോബൽ കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായിട്ടാണ് ഐ വൈ സി ബഹ്റൈൻ കൗൺസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എം പി യോടൊപ്പം ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും മാധ്യമ പ്രവർത്തകരും പങ്കെടുക്കും.

പൊതു ജനങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കുവാനുള്ള അവസരം ഉണ്ടായിരിക്കും. ബഹ്റൈൻ മീഡിയ സിറ്റിയിലാണ്(ബിഎംസി) യിൽ സെപ്റ്റംബർ 16 വൈകിട്ട് 6 മണിക്കാണ് പരിപാടി ആരംഭിക്കുക.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക അനസ് റഹിം 3387 4100,സൽമാൻ ഫാരിസ് 39143967