മനാമ : അന്തരിച്ച മുൻ മുഖ്യമന്ത്രിയും ഏ ഐ സി സി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഐ വൈ സി സി അനുശോചന യോഗം സംഘടിപ്പിച്ചു. ഇന്ത്യൻ ഡിലൈറ്റ്‌സ് റെസ്റ്റോറന്റ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു, ഉമ്മൻ ചാണ്ടിയുടെ മരണം കേരളീയ സമൂഹത്തിനു വലിയ നഷ്ടം ആണെന്നും അദ്ദേഹത്തെ പോലെയുള്ള സത്യസന്ധനും ജനകീയനുമായ ഒരു നേതാവ് വേറെ യില്ലെന്നും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് വിവിധ സംഘടന നേതാക്കൾ അഭിപ്രായപെട്ടു, സാധാരണക്കാരായ പതിനായിരക്കണക്കിന് ആളുകൾക്ക് അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി ആശ്വാസം കിട്ടുകയും വിദേശ രാജ്യങ്ങളിൽ ജയിലുകളിൽ കുടുങ്ങിയ നിരവധി മലയാളികളെ രക്ഷിക്കുവാനും യുദ്ധ മുഖത്ത് കുടുങ്ങിയ നാഴ്സുമാരെ അടക്കം നാട്ടിലേക്ക് രക്ഷപെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു എന്നത് സമാനതകൾ ഇല്ലാത്തതാണ്. മുഖ്യമന്ത്രി ആയിരുന്നപ്പോൾ തന്റെതായ ശൈലി ഭരണത്തിൽ കൊണ്ട് വരികയും ജന സമ്പർക്കം എന്ന പരിപാടിയിലൂടെ ആയിരങ്ങൾക്ക് ആശ്വാസം നൽകുവനും മുൻ കൈ യെടുത്ത ഒരു ഭരണാധികാരി എന്ന നിലയിൽ എന്നെന്നും അദ്ദേഹം ഓർമ്മിക്കപ്പെടുമെന്നും വിവിധ നേതാക്കൾ അനുസ്മരണ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.

അനുശോചന യോഗത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.ബഹ്റൈനിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എത്തിയവർ ബഹു. ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു.

ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും,നിധീഷ് ചന്ദ്രൻ നന്ദിയും അറിയിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച്,സോമൻ ബേബി,ഡോ.പിവി ചെറിയാൻ, ബഷീർ അമ്പലായി,ഷംസുദ്ധീൻ വെള്ളിക്കുളങ്ങര, ജമാൽ നദ്വി,കെ ജനാർദ്ദനൻ.എബ്രാഹാം ജോൺ,ശിവകുമാർ കൊല്ലറോത്ത്,എ പി ഫൈസൽ,ചന്ദ്രബോസ്,ബാബു കുഞ്ഞിരാമൻ,അജിത്കുമാർ,യു കെ അനിൽകുമാർ,മജീദ് തണൽ,മൊയ്ദീൻ പയ്യോളി,ജമാൽ കുറ്റിക്കാട്ടിൽ,മുസ്തഫ കുന്നുമ്മേൽ,ലത്തീഫ് കോളിക്കൽ,ജിജു വർഗീസ്,പീറ്റർ സോളമൻ,ഷിഹാബ് കറുകപത്തൂർ, അബി തോമസ്,മണിക്കുട്ടൻ,അഷ്റഫ് സിഎച്ച്,അഷ്റഫ് കാട്ടിൽപീടിക,അൻവർ നിലമ്പൂർ.ഐവൈസിസി ഭാരവാഹികളായ ബേസിൽ നെല്ലിമറ്റം,വിൻസു കൂത്തപ്പിള്ളി,അനസ് റഹീം,ജയഫർ അലി,ഷിബിൻ തോമസ്,അബിയോൺ അഗസ്റ്റിൻ,ബെൻസി ഗനിയുഡ് വാസ്റ്റിൻ,ഷഫീക് കൊല്ലം എന്നിവർ സംസാരിച്ചു