മനാമ: പവിഴ ദ്വീപിന്റെ അമ്പത്തി ഒന്നാമത് ദേശീയ ദിനാഘോഷം ബഹ്റൈൻ കെഎംസിസി വിപുലമായ ആഘോഷിക്ച്ചു.സൽമാനിയ മെഡിക്കൽ സെന്ററിൽ നടന്ന 'ജീവസ്പർശം' 38 മത് രക്തദാന ക്യാമ്പിൽ 200 ൽ പരം രക്തദാതാക്കൾ പങ്കെടുത്തു

രാത്രി 8 മണിമുതൽ കെഎംസിസി ബഹ്റൈൻ ഓഡിറ്റോറിയത്തിൽ നടന്ന കലാ-സാംസ്‌കാരിക സദസ്സ്ബഹ്റൈൻ പാർലമെന്റ് ഉപാദ്ധ്യ്ക്ഷൻ അഹ്മദ് അബ്ദുൾ വാഹിദ് ജാസിം കാറാത്ത ഉത്ഘാടനം ചെയ്തു.ചടങ്ങിൽ കെ എം സി സി പ്രസിഡന്റ് ഹബീബ് റഹ്മാൻ അദ്ധ്യക്ഷനായിരുന്നു ഓർഗനൈസിങ് സെക്രട്ടറി കെ പി മുസ്തഫ സ്വാഗതം പറഞ്ഞു

ബഹ്റൈനിലെ പ്രശസ്ത കലാകാരന്മാർ അണിനിരന്ന സംഗീത സദസ്സ് , അറബിക് ഡാൻസ് , മെഹന്തി ഫെസ്റ്റ് , കെ എം സി സി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

കെ എം സി സി മുൻ പ്രസിഡന്റ് എസ് വി ജലീൽ, സംസ്ഥാന ഭാരവാഹികളായ കുട്ടുസ മുണ്ടേരി , ശംസുദ്ധീൻ വെള്ളിക്കുളങ്ങര , എ പി ഫൈസൽ , സലിം തളങ്കര , കെ കെ സി മുനീർ , നിസാർ ഉസ്മാൻ , ഷെരീഫ് വില്ല്യാപ്പള്ളി , അസ്ലം വടകര ഷാജഹാൻ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.