- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷം ബഹറൈൻ കേരളീയ സമാജം സമുചിതമായി ആഘോഷിച്ചു
ആഗസ്റ്റ് പതിനഞ്ചിന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള പതാകയുയർത്തി ആരംഭിച്ച ആഘോഷങ്ങൾ ഓഗസ്റ്റ് പതിനെട്ടിന് നടത്തിയ പൊതു സമ്മേളനത്തോടെ സമാപിച്ചു.രാജ്യം അസൂയാവഹമായ വികസന പ്രവർത്തനങ്ങൾക്കും പുരോഗതിക്കും സാക്ഷ്യം വഹിക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്ലം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ജനത നേടിയ സ്വന്തന്ത്രത്തിന് അനേകം രക്തസാക്ഷികളുടെ ത്യാഗത്തിന്റെ വിലയുണ്ടെന്നും ആ സ്മരണകൾ നിലനിറുത്താൻ ഇന്ത്യൻ ജനത ബാധ്യസ്ഥരാണെന്നും സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള പറഞ്ഞു. ഇന്ത്യ കൈവരിച്ച പുരോഗതിയെ പ്പോലെ പ്രധാനമാണ് ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസി സമൂഹം നേടിയ അഭിമാനാർഹമായ നേട്ടങ്ങളുമെന്ന്
അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 75 വർഷങ്ങൾ ബഹറിനിലെ ഇന്ത്യൻ സമൂഹം ഈ നാടിന്റെ വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ മഹത്തരമാണ്.ഇന്ത്യ വൈവിധ്യങ്ങളുടെ കലവറയാണെന്നും ലോകത്തിന് ജനാധിപത്യമടക്കം നിരവധി കാര്യങ്ങൾ ഇന്ത്യയിൽ നിന്ന് പഠിക്കാനുണ്ടെന്നും സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.ദേവ്ജി ഗ്രൂപ്പ് ഡയറക്ടർ ജയദീപ് ഭരത്ജി ആശംസകൾ അർപ്പിച്ചു.
സമ്മേളനത്തോടൊപ്പം സമ്മർക്യാബിലെ കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങൾ, സമാജം അംഗങ്ങൾ അവതരിപ്പിച്ച നൃത്തങ്ങൾ അരങ്ങേറി.
ആഷ്‌ലി കുര്യൻ ,റിയാസ് ഇബ്രാഹിം, ദേവൻ പാലോട്, വിജിന സന്തോഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.തുടർന്ന് മധുര പലഹാര വിതരണം നടന്നു.