മനാമ: കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി പ്രാണ ആയുർവേദിക് സെന്ററുമായി സഹകരിച്ചു നടത്തിയ ആയുർവേദിക് മെഡിക്കൽ ക്യാമ്പ് 19 ഓഗസ്റ്റ് 2022 വെള്ളിയാഴ്ച പ്രാണ ആയുർവേദിക് സെന്റർ സിഞ്ചിൽ വെച്ചു നടന്നു. ക്യാമ്പിൽ നൂറോളും പ്രവാസികൾക്ക് തെറാപ്പി ഉൾപ്പെടെയുള്ള വിവിധ ചികിത്സകൾ ഉപയോഗപെടുത്താൻ സാധിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവര്ക്കും പ്രാണ ആയുർവേദിക് സെന്ററിന്റെ പ്രത്യേക പ്രിവിലേജ് കാർഡ് വിതരണം ചെയ്തു.

കെ എം സി സി ബഹ്റൈൻ സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഒ. കെ. കാസിം ക്യാമ്പ് ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി സ്വാഗതം പറഞ്ഞ പരിപാടിയിൽ ജില്ലാ ആക്ടിങ് പ്രസിഡന്റ് റിയാസ് ഓമാനൂർ അധ്യക്ഷത വഹിച്ചു.

ആയുർവേദ ചികിത്സയുടെ പ്രാധാന്യത്തെയും പ്രാണാ ആയുർവേദിക് സെന്ററിന്റെ സേവനങ്ങളെ കുറിച്ചും നാസർ കുരിക്കൾ വിശദീകരിച്ചു. കെഎംസിസി ബഹ്റൈൻ ഓർഗനൈസിങ് സെക്രട്ടറി കെ പി മുസ്തഫ, സംസ്ഥാന നേതാക്കളായ സലീം തളങ്കര, റഫീഖ് തോട്ടക്കര, നിസാർ ഉസ്മാൻ, അസ്ലം വടകര, ഹെൽത്ത് വിങ് കൺവീനർ അഷ്റഫ് കാട്ടിൽപീടിക, തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും ജില്ലാ ഓർഗനൈസിങ് സെക്രട്ടറി നൗഷാദ് മുനീർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

പ്രാണാ ആയുർവേദിക് സെന്റർ ജി. എം. രജിത, ഡോക്റ്റർമാരായ നുസ്രത്ത്, ഹെന നാരായണൻ എന്നിവർ നേതൃത്ത്വം കൊടുത്ത ക്യാമ്പ് ജില്ലാ നേതാക്കളായ വി. കെ. റിയാസ്, മുഹമ്മദ് മഹ്റൂഫ്, മുജീബ്, ഷഹീൻ, മൊയ്ദീൻ, ഷഫീഖ്, ഫോട്ടോഗ്രാഫർ ഷിഹാബ് പ്ലസ് , ദർവേഷ് പൊന്നാനി എന്നിവർ നിയന്ത്രിച്ചു.